Above Pot

ഗുരുവായൂരില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രഥമ ശുശ്രൂഷ കേന്ദ്രം തുടങ്ങി

ഗുരുവായൂര്‍ : ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ നഗരസഭ സജ്ജീകരിച്ച ഫസ്റ്റ് എയിഡ് ബൂത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . അലോപ്പതി , ആയൂർവേദം , ഹോമിയോ വിഭാഗങ്ങളിലായി
ഡോക്ടർമാർ മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ രണ്ട് സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനം ഫസ്റ്റ് എയിഡ് ബൂത്തിൽ ലഭിക്കും തികച്ചും സൗജന്യമായിട്ടാണ് പ്രാഥമിക ചികിത്സയും മരുന്നുകളും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ളത് .

First Paragraph  728-90

നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ എം രതി , നിർമ്മല കേരളൻ , ടി എസ് ഷെനിൽ , ഷൈലജ ദേവൻ , കെ വി വിവിധ് , നഗരസഭ കൗൺസിലർമാർ , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , ഹെൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി , ഹെൽത്ത് ഇൻസ്പെക്ടർ പി വിജിജു , ഡോക്ടർമാരായ യു സി അനൂപ് , രംഗണ്ണ കുൽക്കർണ്ണി , മഹാലിംഗേശ്വര , ആർ വി ദാമോദരൻ , ഗ്രീഷ്മ ബാബു , രഞ്ജിനി മാത്യു , ഉഷമോഹനൻ , ഐ എം എ പ്രസിഡന്റ് ഡോ : ജിജു കണ്ടാണശ്ശേരി , എ എം എ ഐ പ്രസിഡന്റ് ഡോ : എസ് അമ്മിണി ,ഓൾ കേരള കെമിസ്റ്റ് ആൻറ് ഡ്രഗ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് സി ടി ഡെന്നീസ് എന്നിവർ സന്നിഹിതരായിരുന്നു

Second Paragraph (saravana bhavan