എഴുത്തുകാർ ഒരു രാഷ്ട്രീയത്തിന്റെയും കക്ഷികളല്ല അക്ഷര കക്ഷികളാണ് : ആലംങ്കോട് ലീലാകൃഷ്ണൻ

">

ഗുരുവായൂർ: എഴുത്തുകാർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കക്ഷികളല്ല അവർ അക്ഷരകക്ഷികളാണ് എന്ന് പ്രശസ്ഥ കവി ആലംകോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിളക്കാട്ടുപാടം ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേവൂട്ടി ഗുരുവായൂരിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ടും എം എൽ എ യുമായ മുരളി പെരുന്നെല്ലി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ നഗരസഭ ചെയർപ്പേഴ്സൺ വി എസ് രേവതി അധ്യക്ഷയായി പ്രശസ്ഥ എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തകം ഏറ്റുവാങ്ങി.

ദേവൂട്ടി ഗുരുവായൂരിന്റെ “കണ്ണാന്തളികൾ പൂക്കുമ്പോൾ “എന്ന കവിതാ സമാഹാരവും “പുനർജ്ജനി തേടുന്ന കണ്ണുകൾ ” എന്ന കഥാസമാഹാരവുമാണ് പ്രകാശനം ചെയ്തത്. കണ്ണൂർ പായൽ ബുക്സ് ആണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച “ഹൃദയങ്ങൾക്കൊരു കുട” എന്ന കവിതാ സമാഹാരത്തിന് പ്രൊഫസർ ഹൃദയകുമാരി സമാരക പുരസ്കാരവും നവോത്ഥാന ശ്രേഷ്ഠ പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

ആത്മീയ പ്രഭാഷകന്‍ ഹരിദാസ് അന്നമ്മനട കവിതാപരിചയവും പ്രശസ്ഥ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കരിമ്പുഴ കഥാപരിചയവും നടത്തി. പായൽ ബുക്സിന്റെ മനോജ് കാട്ടാമ്പള്ളി, ദേവസൂര്യ പ്രസിഡന്റ് എം ജി ഗോകുൽ, സന്തോഷ് ദേശമംഗലം , റ്റി കെ രഘുനാഥ്, റ്റി മനോജ്, സാബു ചോലയിൽ,അനീഷ് , റ്റി കെ സുരേഷ്, റെജി വിളക്കാട്ടുപാടം, ചന്ദ്രമോഹൻ കുമ്പളങ്ങാട് എന്നിവർ പ്രസംഗിച്ചു. സി കെ പ്രശോഭനൻ സ്വാഗതവും ദേവൂട്ടി ഗുരുവായൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors