Post Header (woking) vadesheri

നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു.

Above Post Pazhidam (working)

ആലുവ : നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ വച്ച്‌ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.
നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് കൊലപാതകം അരങ്ങേറിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. മൃതദേഹം ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Ambiswami restaurant