Post Header (woking) vadesheri

ഗുരുവായൂരില്‍ പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന്

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന് വളരെ സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ: എം.പി. വര്‍ഗ്ഗീസ്, എ.എസ്.ഐ മാരായ അനില്‍കുമാര്‍, കെ. ഗിരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.എം. ഗിരീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Arya bhavan inner

ക്ഷേത്രത്തിനകത്ത് രാവിലേയും, ഉച്ചയ്ക്കും മൂന്ന് ഗജവീരന്മാരോടെ നടക്കുന്ന പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, പത്മശ്രി പെരുവനം കുട്ടന്‍ മാരാരുടേയും, കക്കാട് രാജപ്പന്‍ മാരാരുടേയും നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയാകും. കൂടാതെ രാവിലെ 11-നും ക്ഷേത്രത്തിന് പുറത്ത് പത്മശ്രി പെരുവനം കുട്ടന്‍ മാരാര്‍ നയിയ്ക്കുന്ന മേളവുമുണ്ടായിരിയ്ക്കും. വൈകീട്ട് ഭഗവതി ക്ഷേത്രാങ്കണത്തില്‍ അതുല്‍ കെ. മാരാരും, അര്‍ജ്ജുന്‍ എസ്. മാരാരും ചേര്‍ന്നൊരുക്കുന്ന ഡബ്ബിള്‍ തായമ്പകയും, രാത്രി 9-ന് പഞ്ചവാദ്യത്തിന്റെയും, ഇടയ്ക്കാ നാദസ്വരത്തിന്റേയും അകമ്പടിയില്‍ വിളക്കെഴുന്നെള്ളിപ്പുമുണ്ടാകും.

Second Paragraph  Sarovaram(working)

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10-മുതല്‍ വൈകീട്ട് 6-മണിവരെ പോലീസ് കുടുംബാംഗങ്ങള്‍ അവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സായഹ്നം, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും .

Third paragraph Saravan bhavan

ചടങ്ങില്‍ കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐ.ജി.പി: അശോക് യാദവ് മുഖ്യാതിഥിയാകും. തൃശ്ശൂര്‍ സിറ്റി പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര , തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ , ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍, ഗുരുവായൂര്‍ അസി: കമ്മീഷണര്‍ ഓഫ് പോലീസ് ടി. ബിജു ഭാസ്‌ക്കര്‍ എന്നിവര്‍ സംസാരിയ്ക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും .

First Paragraph Jitesh panikar (working)