Above Pot

വന്‍ സുരക്ഷ വീഴ്ച , ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്ന് വെടിയുണ്ട കണ്ടത്തി.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷ വീഴ്ച . ക്ഷേത്രത്തിലെ
ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി .ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം എണ്ണുന്നതിന് വേണ്ടി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത് ബാലസ്റ്റിക് വിദഗ്ദര്‍ വിശദ പരിശോധന നടത്തിയാലെ ഏതു തരം തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണെന്ന് അറിയാന്‍ കഴിയുകയുള്ളൂ . കോടികള്‍ ചിലവാക്കി മെറ്റല്‍ ഡിക്ടറ്ററുകളും സ്കാനറുകളും സ്ഥാപിച്ചിട്ടുള്ളത് ഇത്തരം വസ്തുക്കള്‍ ക്ഷേത്ര ത്തി നകത്തെക്ക് എത്താതിരിക്കാന്‍ വേണ്ടിയാണ് .

First Paragraph  728-90

വലിയ ഭീകരാക്രമണ ഭീഷണികള്‍ നേരിടുന്ന ക്ഷേത്രം കൂടിയാണ് ഗുരുവായൂര്‍ . അവിടെയാണ് ഇത്ര വലിയ സുരക്ഷ വീഴ്ച സംഭവിച്ചിട്ടുള്ളത് . കോടികള്‍ ചിലവഴിച്ച് ആധുനിക യന്ത്ര സാമഗ്രഹികള്‍ സ്ഥാപിച്ചെങ്കിലും ഇതൊന്നും പരിപാലിക്കാന്‍ പോലിസ് മിനക്കെടാറില്ല .സ്കാനറുകള്‍ ഒന്നും തന്നെ പ്രവര്‍ത്തന ക്ഷമ മല്ല എന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത് . വെടിയുണ്ട കണ്ടെത്തിയതില്‍ ഭക്തര്‍ ആശങ്കയില്‍ ആണ് , നാളെ ഒരു ബോംബു കണ്ടെത്തുമോ എന്നാണ് ഭക്തരെ ഭയപ്പെടുത്തുന്നത്

Second Paragraph (saravana bhavan