Header 1 vadesheri (working)

ശാന്തൻപാറ കൊലപാതകം: പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി, മകള്‍ മരണപ്പെട്ടു .

Above Post Pazhidam (working)

മുംബൈ: ശാന്തമ്പാറ കൊലപാതക കേസിലെ പ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള മകള്‍ ജൊവാന വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മുംബൈയിലെ ഒരു ലോഡ്ജില്നി.ന്നാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്ന്ന് മഹാരാഷ്ട്രാ പോലീസ് കേരളാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ അതീവഗുരുതരാവസ്ഥയിലുള്ള ഇരിങ്ങാലക്കുട കോണത്ത് കുന്ന്‍ കുഴി കണ്ടത്തില്‍ വസീമും, ലിജിയും പന്‍വേല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

First Paragraph Rugmini Regency (working)

ഫാം ഹൗസ് ജീവനക്കാരനായ ശാന്തമ്പാറ പുത്തടി മുല്ലൂര്‍ റിജോഷിനെ, ഉടമ വസീം കൊലപ്പെടുത്തുകയായിരുന്നു. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു.
റിജോഷിനെ കഴിഞ്ഞ 31 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നാലാം തിയതിയോടെ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും മകള്‍ ജോവാനയെയും കാണാതായി. വസീമും ലിജിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും റിജോഷിനെ ഒഴിവാക്കാന്‍ കൊലപ്പെടുത്തുകയുമായിരുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുത്തടിക്ക് സമീപം മഷ്റൂംഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍നിന്ന്  റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതികത്തിക്കരിഞ്ഞ മൃതദേഹം ഫാം ഹൗസിന് 100 മീറ്റര്‍ അകലെ ജലസംഭരണിക്ക് സമീപം ആറടി താഴ്ചയുള്ള കുഴിയിലാണ്  കണ്ടെത്തിയത്.

Second Paragraph  Amabdi Hadicrafts (working)