Header 1 vadesheri (working)

ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച്

Above Post Pazhidam (working)

ചാവക്കാട് :നാല്‍പത്തഞ്ചമാത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന പരിപാടിയിൽ വനിതകള്‍ അടക്കം മുന്നോറോളം മത്‌സരാർത്ഥികൾ പങ്കെടുക്കും. മൂന്ന്‍ വിഭാഗത്തിലായി നടത്തുന്ന മത്സരത്തിലെ വിജയികള്‍ക്ക് 25,000 രൂപയുടെ
ക്യാഷ് പ്രൈസ് നല്‍കും . ബുധനാഴ്ച്ച നടക്കുന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറോട് കൂടി മൂന്നു മാസം നീണ്ടു നിൽക്കുന്ന ആരോഗ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

First Paragraph Rugmini Regency (working)

സൈക്കിൾ റാലി, മാരത്തോൺ, പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ, കനോലികനാൽ സംരക്ഷണ യാത്ര, ജീവിത ശൈലീ രോഗ ബോധവൽക്കരണം, ലഹരിവിരുദ്ധ പ്രചരണം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ചാവക്കാട് ട്രിപ്പിൾ എച്ച് ഫിറ്റ്നെസ് സെന്ററിന്റെ അഞ്ചാം വാര്ഷികത്തോടനുബന്ധിച്ചാണ് മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പിന് ചാവക്കാട് ആതിഥേയത്വം വഹിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
തൃശൂർ ഡിസ്ട്രിക്ട് ബോഡിബില്ഡിങ് അസോസിയേഷൻ പ്രസിഡന്റ് ഷഹീർ, സെക്രട്ടറി റഫീഖ് കെ എം, നഹാസ് വി നാസർ(എച്ച് എസ് ), ഷിഹാസ്, ഗഫാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.