Post Header (woking) vadesheri

അഡ്വ. സി കെ മേനോൻ അനുസ്മരണം നവംബർ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Above Post Pazhidam (working)

തൃശൂര്‍ :   പ്രശസ്ത പ്രവാസി വ്യവസായി സി കെ മേനോൻ അനുസ്മരണ സമ്മേളനം നവംബർ 10 വൈകീട്ട് മൂന്നിന് തേക്കിൻക്കാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി കെ മേനോന്റെ വേർപാടിൽ അനുശോചിക്കുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമാണ് ജന്മനാടായ തൃശൂരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.</p>

 

 

Ambiswami restaurant

<p>പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ അഡ്വ. വി എസ് സുനിൽകുമാർ, എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, ബെന്നി ബെഹ്നാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, എം കെ രാഘവൻ, കെ സുധാകരൻ, കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, വ്യവസായ പ്രമുഖൻ എം എ യൂസഫലി തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.</p>