Header 1 vadesheri (working)

യു.എ.പി.എ അറസ്റ്റ്, മാവോവാദികളാണെന്നതിന് തെളിവുണ്ടെന്ന് കോടതി

Above Post Pazhidam (working)

കോഴിക്കോട്: യു.എ.പി.എ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും ത്വാഹ ഫസലും മാവോവാദികളാണെന്നതിന് പ്രാഥമികമായി തെളിവുണ്ടെന്ന് കോടതി. കേസില്‍ ഇരുവരുടെയും ജാമ്യം നിഷേധിച്ച യു.എ.പി.എ പ്ര​േത്യക കോടതിയുടെതാണ് നീരീക്ഷണം.
യുവാക്കളില്‍ നിന്ന് പിടിച്ചെടുത്ത ബാനറുകള്‍, ലഘുലേഖകള്‍, നിരോധിത സംഘടനയുടെ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പുസ്തകങ്ങള്‍ എന്നിവ ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണ്. ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തില്‍ മനസിലാകുന്നതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ആദ്യഘട്ടത്തില്‍ തന്നെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

First Paragraph Rugmini Regency (working)