Above Pot

സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം പൂർണ്ണത കൈവരിക്കുന്നുള്ളൂ : പ്രൊഫ : എം എം നാരായണൻ .

ഗുരുവായൂർ: സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം അതിന്റെ എല്ലാ അർത്ഥത്തിലും പൂർണ്ണത കൈവരിക്കുന്നുള്ളൂ എന്ന് പ്രൊഫ : എം എം നാരായണൻ .
ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നവോത്ഥാനത്തിന്റെ സ്മാരമായി ഏതെങ്കിലും കെട്ടിടങ്ങൾ നിർമ്മിച്ചു വയ്ക്കുക എന്നതിനപ്പുറം സ്ത്രീകളുടെ പരിപൂർണ്ണമായ മുന്നേറ്റം സാധ്യമാക്കുകയാണ് വേണ്ടത് .

First Paragraph  728-90

സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളിൽ പുരോഗതി ഉണ്ടായി എങ്കിലും അവരുടെ സാമൂഹിക പദവിയിൽ മുന്നേറ്റം സാധ്യമാകേണ്ടതുണ്ട് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ ആശയത്തിന്റെ സാക്ഷാത്കാരം പൂർണ്ണമാക്കുന്നത് ഈ സാമൂഹിക പദികളിലുള്ള മുന്നേറ്റം കൂടി ഉണ്ടാകുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു . നഗരസഭ ഇ എം എസ് സ്ക്വയറിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിച്ചു .

Second Paragraph (saravana bhavan

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം രതി , നിർമ്മല കേരളൻ , കെ വി വിവിധ് , ടി എസ് ഷെനിൽ , ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു . നഗരസഭ കൗൺസിലർമാർ , വിദ്യാർത്ഥികൾ , പൊതു സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കാളികളായി .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് സ്വാഗതവും നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു