Madhavam header
Above Pot

എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്‌

തൃശൂര്‍ : എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്‌. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ്‌ പുരസ്‌കാരം. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്ക്കാംര്‍ നല്കുുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്‌. മലയാളത്തിലെ സമുന്നതനായ എഴുത്തുകാരില്‍ ഒരാളായ ആനന്ദിന്റെ ‘അഭയാര്ഥി്കള്‍’, മരണസര്ട്ടി ഫിക്കറ്റ്’, ‘ആള്‍ക്കൂട്ടം ’, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’, ‘ഗോവര്ധ ന്റെ യാത്രകള്‍’, ‘ഒടിയുന്ന കുരിശ്’, ‘നാലാമത്തെ ആണി’, ജൈവമനുഷ്യന്‍, വേട്ടക്കാരനും വിരുന്നുകാരനും തുടങ്ങിയ കൃതികള്‍ ഏറെ പ്രശസ്തങ്ങളാണ്.

മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ ദാര്ശ്നികതയും തത്വചിന്തയും ചേര്ന്ന് സവിശേഷ ഭാഷയില്‍ ആവിഷ്‌കരിച്ചവയായിരുന്നു അദ്ദേഹത്തിന്റെ കൃതികളെല്ലാം.സാഹിത്യകാരന്‍ എന്നതിനൊപ്പം രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം.1936ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദിന്റെ ശരിയായ പേര് പി. സച്ചിദാനന്ദന്‍ എന്നാണ്. തിരുവനന്തപുരം എന്ജിനനീയറിങ് കോളേജില്നി ന്ന് സിവില്‍ എന്ജിനനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്ട്രലല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ് ഡയറക്ടറായി ഔദ്യോഗിക ജീവിതത്തില്നിിന്ന് വിരമിച്ചു.

Astrologer

നോവല്‍, ചെറുകഥ, നാടകം, ലേഖനം, പഠനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗോവര്ധന്റെ യാത്രകള്ക്ക് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡും മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്ഡും ലഭിച്ചിട്ടുണ്ട്. ആള്ക്കൂ്ട്ടത്തിന് ലഭിച്ച യശ്പാല്‍ അവാര്ഡും അഭയാര്ഥിലകള്ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്ഡും നിരസിച്ചു. വിവര്ത്ത നത്തിനുള്ള 2012ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ആനന്ദിന് ലഭിച്ചിട്ടുണ്ട്.എഴുത്തുകാരായ വൈശാഖന്‍ അധ്യക്ഷനും എം. മുകുന്ദന്‍, കെ. ജയകുമാര്‍, സാസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്ജ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്ണരയിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എഴുത്തച്ഛന്‍ പുരസ്കാരം, മുന്‍ ജേതാക്കള്‍

1993 ശൂരനാട് കുഞ്ഞന്പിുള്ള

1994 തകഴി ശിവശങ്കരപ്പിള്ള

1995 1995 ബാലാമണിയമ്മ

1996 കെ എം ജോര്ജ്ി

1997 പൊന്കു ന്നം വര്ക്കിp

1998 എം പി അപ്പന്‍

1999 കെ പി നാരായണ പിഷാരോടി

2000 പാലാ നാരായണന്‍ നായര്‍

2001 ഒ വി വിജയന്‍

2002 കമല സുരയ്യ (മാധവിക്കുട്ടി)

2003 ടി പത്മനാഭന്‍

2004 സുകുമാര്‍ അഴീക്കോട്

2005 എസ് ഗുപ്തന്‍ നായര്‍

2006 കോവിലന്‍

2007 ഒഎന്വി്

2008 അക്കിത്തം അച്യുതന്‍ നമ്ബൂതിരി

2009 സുഗതകുമാരി

2010 എം ലീലാവതി

2011 എം ടി വാസുദേവന്‍ നായര്‍

2012 ആറ്റൂര്‍ രവിവര്മ്മാ

2013 എം.കെ.സാനു

2014 വിഷ്ണുനാരായണന്‍ നമ്ബൂതിരി

2015 പുതുശ്ശേരി രാമചന്ദ്രന്‍

2016 സി രാധാകൃഷ്ണന്‍

2017 കെ സച്ചിദാനന്ദന്‍

2018 എം മുകുന്ദന്‍

Vadasheri Footer