Madhavam header
Above Pot

കടപ്പുറം പഞ്ചായത്തില്‍ രൂക്ഷമായ കടല്‍ക്ഷോഭം, നിരവധി വീടുകൾ വെള്ളത്തിൽ

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ വ്യാഴാഴ്ച ഉണ്ടായ ശക്തമായ കടലേറ്റത്തില്‍ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി.പലരുടെയും വീടുകളുടെ അകത്തേക്ക് വെള്ളം കയറി വീട്ടുപകരണങ്ങള്‍ നശിച്ചു.രാവിലെ ആരംഭിച്ച കടലേറ്റം ഉച്ചവരെ ശക്തമായി തുടര്‍ന്നു.ഉച്ചക്കു ശേഷവും രാവിലത്തേതുപോലെ ശക്തമല്ലെങ്കിലും കടലേറ്റം തുടര്‍ന്നു.കടല്‍ത്തിര അടിച്ചുകയറി മൂസാറോഡ് ഉള്‍പ്പെടെ പലയിടത്തും റോഡില്‍ മണല്‍മൂടി ഗതാഗതം തടസപ്പെട്ടു. മൂസാറോഡില്‍ മണല്‍മൂടിയതിനാല്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കടലേറ്റത്തില്‍ പത്ത് വീടുകളുടെ നിലനില്‍പ്പ് അപകടത്തിലായി.

Astrologer

പലയിടത്തും കോര്‍ണീഷ് റോഡും കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.കടപ്പുറത്തുണ്ടായിരുന്ന മീന്‍പിടിത്ത ഉപകരണങ്ങളും യാനങ്ങളും സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.കടപ്പുറം ആനാംകടവില്‍ ബീവാത്തു, പണ്ടാരി ബുഷറ, പഴുവില്‍ ഹമീദ്, പണ്ടാരി ബീരാന്‍, അമ്പലത്തുലവീട്ടില്‍ ഹുസൈന്‍, കോവിലകത്ത് അലീമു, വലിയകത്ത് അബ്ദുല്ലക്കുട്ടി,പള്ളത്ത് കുഞ്ഞിമൊയ്തു, പുതുവീട്ടില്‍ ബീരുമോന്‍,പഴൂര്‍ റസാഖ്, ചേരിക്കല്‍ സഫിയ, ചേരിക്കല്‍ ഹമീദ്, പോക്കാക്കില്ലത്ത് കമറുദ്ദീന്‍, പുളിക്കല്‍ മുഹമ്മദ് മോന്‍, ചാലില്‍ മുഹമ്മദ് മോന്‍, തുടങ്ങിയവരുടെ വീടുകളിലേക്കാണ് കടല്‍ തിരയടിച്ചുകയറിയത്.മുനക്കകടവ്, മൂസാറോഡ്, മാളൂട്ടി വളവ്, ആശുപത്രിപ്പടി, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, തൊട്ടാപ്പ് ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ശക്തമായി തിരയടിച്ചുകയറിയത്.ബ്ലാങ്ങാട്, തൊട്ടാപ്പ് ബീച്ചുകളില്‍ കരക്കു വെച്ചിരുന്ന ഫൈബര്‍ വഞ്ചികളും ചെറുവള്ളങ്ങളും സുരക്ഷിതമായ ദൂരത്തേക്കു മാറ്റി.

Vadasheri Footer