Madhavam header
Above Pot

അട്ടപാടിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് കോടതി

പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചാണോ ഏറ്റുമുട്ടലും തുടര്‍നടപടികളും നടന്നത് എന്ന് പരിശോധിക്കണം. അതില്‍ തീരുമാനമാകുംമുമ്ബ് മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നാളെ പരിഗണിക്കുമെന്നും ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി.ഇന്ദിര ഉത്തരവില്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ അതിലെ അപാകതങ്ങള്‍ പരിശോധിച്ച്‌ റീപോസ്റ്റ്‌മോര്‍ട്ടത്തിന് അപേക്ഷിക്കാനാവു. അതിനു മുമ്ബേ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഒഴിവാക്കാനാണ് മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂര്‍ രാമമൂര്‍ത്തി നഗറിലെ ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ പുതുക്കോട്ടൈ തിരുമയം കല്ലൂര്‍ മണിക്കട്ടി സ്ട്രീറ്റിലെ മുരുകേശനും ഇന്നലെ കോടതിയെ സമീപിച്ചത്.

Vadasheri Footer