Post Header (woking) vadesheri

വിദ്യാര്‍ഥികളുടെ കലാപരിപാടികളുമായി ചാവക്കാട് സബ്ജയിലില്‍ ക്ഷേമദിനാഘോഷം

Above Post Pazhidam (working)

ചാവക്കാട്: തടവുകാരുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കലാപരിപാടികളുമായി ചാവക്കാട് സബ് ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം. ജയിലിലെ അന്തേവാസികള്‍ക്കൊപ്പം മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ സംഘടിപ്പിച്ചത്.

Ambiswami restaurant

തടവുകാരുടെ മാനസികോല്ലാസവും മനപരിവര്‍ത്തനവും ലക്ഷ്യമാക്ക്ി ജയില്‍ വകുപ്പ് സംഘടിപ്പിച്ച ക്ഷേമദിനാഘോഷം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി.ജയില്‍ സൂപ്രണ്ട് എം.വി.തോമസ്, തഹസില്‍ദാര്‍ സി.എസ്.രാജേഷ്, മധ്യമേഖല ജയില്‍ റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.ലക്ഷ്മി, ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.പി.ബൈജു എന്നിവര്‍ പ്രസംഗിച്ചു.കലാകായിക-സാഹിത്യ മത്സരങ്ങളില്‍ ജേതാക്കളായ തടവുകാര്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നടന്നു.

Second Paragraph  Rugmini (working)