Above Pot

മാതാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട മകൻ അറസ്റ്റിൽ

കൊല്ലം: മാതാവിനെ കൊലപ്പെടുത്തി മകന്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശ​​െന്‍റ ഭാര്യ സാവിത്രി അമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനില്‍കുമാറിനെ (50) അറസ്​റ്റ്​ ചെയ്തു. സ്വത്ത് തര്‍ക്കത്തിനിടെ വീടി​െന്‍റ ആധാരം സ്വന്തമാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവര്‍ കുട്ടന്‍ ഒളിവിലാണ്. മാതാവിനെ കാണാനില്ലെന്ന മകളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തി​െന്‍റ ചുരുളഴിഞ്ഞത്.

First Paragraph  728-90

സുനിലിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രിയെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായത്. ഹരിപ്പാട് താമസിക്കുന്ന മകള്‍ ലാലി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഏഴിന് സ്ഥലത്തെത്തി അയല്‍വാസികളോടും ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും വിവരം കിട്ടിയില്ല. തുടര്‍ന്ന് ഈസ്​റ്റ്​ സ്​റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലായിലെ മഠത്തിലും ഓച്ചിറയിലും ഇടക്കിടെ സാവിത്രി പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതി​െന്‍റ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയും അന്വേഷിച്ചു.

Second Paragraph (saravana bhavan

ഇതിനിടെ പലതവണ സ്​റ്റേഷനിലെത്തിയ സുനില്‍ അമ്മയെക്കുറിച്ച്‌ വല്ല വിവരവും ലഭിച്ചോയെന്ന് അന്വേഷിച്ചു. ബന്ധുവീടുകളിലെല്ലാം അന്വേഷിച്ചിട്ടുണ്ടെന്ന് സുനില്‍ പറഞ്ഞതും അയല്‍വാസികളുടെ മൊഴിയുമാണ് വഴിത്തിരിവായത്. സുനില്‍ ഒരു ബന്ധുവീട്ടിലും തിരക്കിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സാവിത്രിയെ കാണാതായ ദിവസം വീട്ടില്‍ ബഹളം കേട്ടതായും സുനില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമെന്നുമായിരുന്നു അയല്‍വാസികളുടെ മൊഴി. വെള്ളിയാഴ്ച സുനിലിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ​ദീര്‍ഘമായ ചോദ്യംചെയ്യലിനൊടുവില്‍ ശനിയാഴ്ച കുറ്റസമ്മതം നടത്തുകയായിരുന്നു.

പൊലീസ് പറയുന്നത്: സംഭവദിവസം വൈകുന്നേരം സാവിത്രിയുടെ പേരിലുള്ള കൊല്ലം അപ്സര ജങ്​ഷനിലെ ഭൂമി ആവശ്യപ്പെട്ട് സുനില്‍ വഴക്കിട്ടു. തര്‍ക്കത്തിനിടയില്‍ സുനില്‍ അമ്മയുടെ തലക്കടിച്ചു. ബോധരഹിതയായി നിലത്ത് വീണപ്പോള്‍ സുനില്‍ വീട് അടച്ച്‌ പുറത്തുപോയി. രാത്രി പത്തോടെ തിരികെ എത്തി. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടു.

ഞായറാഴ്ച സുനിലുമായി എത്തിയ പൊലീസ് വീടിന്​ പുറകിലായി മൂന്നടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 2015 ഡിസംബര്‍ 27ന് അയത്തില്‍ പാര്‍വത്യാര്‍ ജങ്ഷനിലെ ഹോളോബ്രികിസ് കമ്ബനിയിലെ നിര്‍മാണത്തൊഴിലാളി കാവുമ്ബള കുന്നില്‍ വീട്ടില്‍ സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുനില്‍ ജാമ്യത്തിലാണ്​.സാവിത്രി അമ്മയുടെ മറ്റ് മക്കള്‍: സാബു, ലാലി, അനി.