Above Pot

‘കാവലാൾ’ , ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ

ചാവക്കാട് : ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ ‘കാവലാൾ’. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എക്സൈസ് റേഞ്ചിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ക്ലസ്റ്ററിലെ 11 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായാണ് ‘കാവലാൾ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

First Paragraph  728-90

വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബു, ചാവക്കാട് അഡീഷണൽ എസ്.ഐ വിൽസൺ ചെറിയാൻ, വി രാജേഷ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എം.വി പ്രതീഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഏങ്ങണ്ടിയൂർ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, കടപ്പുറം, മണത്തല സ്കൂളുകൾ ഒരുക്കിയ ലഹരി വിരുദ്ധ പ്രദർശനം, വെന്മേനാട് എം.എ.എം.എച്ച്.എസ് സ്കൂൾ എക്സൈസ് വകുപ്പുമായി ചേർന്നു നടത്തിയ ക്വിസ് മത്സരം എന്നിവയും ചടങ്ങിനെ വേറിട്ടതാക്കി. പൊതുജനങ്ങളിൽ നിന്നും നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.

Second Paragraph (saravana bhavan