Above Pot

ജോളിയുടെ വക്കാലത്ത് എടുത്തെന്ന് അഡ്വ ആളൂർ , ഇല്ലെന്ന് സഹോദരൻ

കോ​ഴി​ക്കോ​ട്​: കൂടത്തായി കൂട്ട കൊലപാതക്കേസിലെ പ്രതി ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ക്കെതിരെ ജോളിയുടെ സഹോദരന്‍ നോബി രംഗത്ത്.
ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആളൂരിനെ സമീപിച്ചിട്ടില്ലെന്ന് നോബി വ്യക്തമാക്കി. താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ല. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പറഞ്ഞു.

First Paragraph  728-90

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളിക്ക് വേണ്ടി ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു.
വക്കാലത്ത് എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ആളൂര്‍ പറഞ്ഞിരുന്നു.

Second Paragraph (saravana bhavan

പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാധ്യത കാണുന്നില്ല. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ല. അതിനു ശേഷമാണ് കൂടുതല്‍ തീരുമാനത്തില്‍ എത്തുക എന്നും അഡ്വ.ബി.എ ആളൂര്‍ വ്യക്തമാക്കിയിരുന്നു.

വിവാദമായ സൗമ്യ കൊലക്കേസ് ,ജിഷ കൊലക്കേസ് എന്നിവയിലെ പ്രതികൾക്ക് വേണ്ടി വാദിച്ചത് അഡ്വ ആളൂരായിരുന്നു . ഇരു കേസുകളും ആളൂരിന് വലിയ പബ്ലിസിറ്റി കിട്ടിയെങ്കിലും കേസിലെ പ്രതികൾക്ക് കാര്യമായ ഗുണമൊന്നും ലഭിച്ചില്ല . പ്രതികൾ ഇരുവരും ജീവപരന്ത്യം ശിക്ഷ അനുഭവിക്കുകയാണ്