ഡി വൈ എഫ് ഐയുടെ സാമ്രാജ്യത്യ വിരുദ്ധ സംഗമവും റാലിയും ,

">

ഗുരുവായൂർ : എണസ്റ്റോ ചെഗുവേരയുടെ 52 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമവും റാലിയും എസ് എഫ് ഐ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന സംഗമത്തിന് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എറിൻ ആന്റണി അധ്യക്ഷത വഹിച്ചു . ഹസ്സൻ മുബാറക് , കെ എൻ രാജേഷ് , ജാബിർ കെ യു എന്നിവർ സംസാരിച്ചു . കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച റാലിക്ക് എം ജി കിരൺ , കെ ആർ അമൽ , സോന പി എസ് , വിഷ്ണു വസന്തകുമാർ എന്നിവർ നേതൃത്വം നൽകി . ബ്ലോക്ക് സെക്രട്ടറി വി അനൂപ് സ്വാഗതവും ട്രഷറർ കെ എൽ മഹേഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors