Post Header (woking) vadesheri

തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു: രമേശ് ചെന്നിത്തല

Above Post Pazhidam (working)

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച്‌ നാളുകളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി അന്വേഷിക്കണം. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്ബോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

Ambiswami restaurant

കൂടത്തായിയിലെ കൊലപാതകങ്ങളില്‍ പോലും സി.പി.എമ്മിന് പങ്കുണ്ടെന്നത് അത്ഭുതകരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ സുപ്രിംകോടതി വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കുമോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോന്നിയില്‍ ജയിച്ചാലും തോറ്റാലും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോന്നിയില്‍ തോറ്റാല്‍ ഉത്തരവാദിത്തം അടൂര്‍ പ്രകാശ് ആണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം. എല്ലാ മണ്ഡലത്തിലെയും വിജയത്തിന് താനുള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി