കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ , കൂടുതല്‍ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജോളിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നീരീക്ഷിച്ചു കൊണ്ടുള്ള അന്വേഷണമാാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചവരും നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
അതേസമയം, കൂടത്തായില്‍ ആറ് പേര്‍ മരിച്ച പൊന്നാമറ്റം വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വീട് പൊലീസ് സീല്‍ ചെയ്തു. വീട്ടില്‍ നിന്ന് പ്രതികള്‍ ഇന്നലെ രേഖകള്‍ കടത്തിയതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവാണ് രേഖകള്‍ ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കടത്തിയത്. എന്നാല്‍ ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പുസ്തകങ്ങളാണെന്നാണ് ഷാജു മറുപടി നല്‍കിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
ജോളി അറസ്റ്റിലായതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ ഷാജു ഓട്ടോറിക്ഷ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കേസില്‍ തനിക്ക് പങ്കില്ലെന്നും ജോളി എന്‍ഐടി അധ്യാപിക അല്ലെന്നും റോയി തോമസ് മരിച്ചത് സയനൈഡ് ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടാണെന്നു തനിക്ക് അറിയില്ലായിരുന്നു എന്നും ഷാജു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.അതിനിടെ എത്രയും വേഗം ഫൊറന്‍സിക് ഫലം ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് എസ്പി ഫോറന്‍സിക് വിഭാഗത്തിന് കത്തയച്ചു