പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ ഡോ.സി.കെ.മേനോൻ അന്തരിച്ചു
തൃശൂർ : പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പത്മശ്രീ ഡോ.സി.കെ.മേനോൻ (സി.കൃഷ്ണൻകുട്ടി മേനോൻ-70) അന്തരിച്ചു. സംസ്കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കുറച്ചു നാളായി ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് നില വഷളായത്. ഭാര്യ: ജയശ്രീ കൃഷ്ണമേനോന്‍. അഞ്ജന ആനന്ദ്, ശ്രീരഞ്ജിനി റിതേഷ്, ജയകൃഷ്ണന്‍ മേനോന്‍ (ജെ.കെ. മേനോന്‍) എന്നിവര്‍ മക്കളാണ്.
ദോഹ ഇന്റര്ഫെകയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. കേന്ദ്ര വ്യോമയാന മന്ത്രാലയ സുരക്ഷാ ഉപദേശകസമിതി അംഗമാണ്. 1978ല്‍ ഖത്തറില്‍ ഒരു പാകിസ്താനിയുടെ കമ്പനിയില്‍ സൂപ്പര്വൈാസറായി പ്രവാസം തുടങ്ങിയ മേനോന്‍ ബെഹ്‌സാദ് കോര്പ്പ റേഷന്‍ എന്ന പേരില്‍ ലോകമറിയുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനാണ്.
സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്ത്തരനങ്ങളും കണക്കിലെടുത്ത് 2009ല്‍ ഭാരതം മേനോന് പദ്മശ്രീ നല്കി ആദരിച്ചു. 1949ല്‍ തൃശൂര്‍ പുളിയംകോട്ട് നാരായണന്‍ നായരുടെയും ചേരില്‍ കാര്ത്യാ യനി അമ്മയുടെയും മകനായാണ് ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി.കെ. മേനോന്‍ ജനിച്ചത് . നിയമപഠനം കഴിഞ്ഞ് തൃശൂര്‍ ജില്ലാകോടതിയിലും ഹൈകോടതിയിലും അഭിഭാഷകനായി ജോലിചെയ്തശേഷമാണ് മേനോന്‍ ഖത്തറിലെത്തിയത്.
ബെഹ്‌സാദ് ട്രാൻസ്പോർട്ടേഴ്‌സ് , അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് ട്രാൻസ് പോര്ട്ട് ആന്ഡ്് ട്രേഡിങ് കമ്പനി, ഭവന്സ്് പബ്ലിക് സ്‌കൂള്‍, ഓറിയന്റല്‍ ബേക്കറി, ബെഹ്‌സാദ് ട്രേഡിങ് എന്റര്‍െ്രെപസസ്, ബെഹ്‌സാദ് ഷിപ്പ് ചാന്റലര്സ്്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നഡ് എക്യുപ്‌മെന്റ് ആന്ഡ്റ ട്രേഡിങ്, ബെഹ്‌സാദ് ഇന്ഫ്ര്മേലഷന്‍ ടെക്‌നോളജി, യു.കെ.യില്‍ ബെഹ്‌സാദ് ഫ്യൂവല്സ്എ, സുഡാനില്‍ സ്റ്റീല്‍ കമ്പനി, കേരളത്തില്‍ സൗപര്ണിക ഗ്രൂപ്പ്, ബെഹ്‌സാദ് ട്രാൻസ് പോര്ട്ട് , സ്റ്റീല്‍ ഫാബ്രിക്കേഷന്‍ തുടങ്ങി നിരവധി കമ്പനികൾ അദ്ദേഹത്തിന്റേതായുണ്ട്.
പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്ഫെദയ്ത് ഡയലോഗ് പുരസ്‌കാരം, വ്യവസായി പി.വി. സാമിയുടെ പേരിലുള്ള പി.വി.സാമി സ്മാരക പുരസ്‌കാരം തുടങ്ങി മേനോനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്.