മരട് ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടി നാളെ തുടങ്ങും
കൊച്ചി: മരട് ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സര്‍ക്കാര്‍ തയാറാക്കിയ കര്‍മ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.സുപ്രീംകോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കും. ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഉടമകള്‍ ഉപാധികള്‍വെച്ചു. ഒഴിയാന്‍ ഒരു മാസം അനുവദിക്കണമെന്നും കുടിവെള്ളവും വൈദ്യുതിയും ഉടന്‍ പുനഃസ്ഥാപിക്കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം.