Above Pot

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28 ന്

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28 ന് ആരംഭിക്കുമെന്ന് മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,ഭരണസമിതിയംഗം വി.പി.ആനന്ദന്‍ എന്നിവര്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.നവരാത്രി നൃത്ത-സംഗീതോത്സവവും അന്ന് ആരംഭി്ക്കും.വൈകിട്ട് അഞ്ചരയ്ക്ക് ക്ഷേത്രസന്നിധിയിലെ നടരാജ മണ്ഡപത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും.ചുമര്‍ച്ചിത്ര കലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍ക്കുട്ടി നായരുടെ സ്മരണക്കായുള്ള പുരസ്‌കാരം കെ.യു.കൃഷ്ണകുമാറിന് എഴുത്തുകാരി പെപിതാസേത്ത് സമ്മാനിക്കും.

First Paragraph  728-90

ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പാളാണ് കൃഷ്ണകുമാര്‍.സംഗീത സംവിധായകന്‍ വിദ്യാധരന്‍ മുഖ്യാതിഥിയാകും.ബെംഗ്‌ളൂരു യോഗവന്ദനയുടെ വീണക്കച്ചേരിയുണ്ടാകും.29 മുതല്‍ വിജയദശമി ദിനമായ ഒക്ടോബര്‍ എട്ടുവരെ രാവിലെ സംഗീതാര്‍ച്ചനകളും വൈകിട്ട് വിശേഷാല്‍ കലാസദസ്സുകളും ഉണ്ടാകും.മൈസൂര്‍ ചന്ദന്‍കുമാറിന്റെ പുല്ലാങ്കുഴല്‍ കച്ചേരി,ചെന്നൈ പി.വി.പരമേശ്വരന്‍,ഗുരുവായൂര്‍ ആര്‍.വെങ്കിടേശ്വരന്‍,വിദ്യാ ഹൈദരാബാദ് എന്നിവരുടെ സംഗീത കച്ചേരികള്‍,കഥകളി,കൂടിയാട്ടം എന്നിവയുണ്ടാകും.

Second Paragraph (saravana bhavan