Post Header (woking) vadesheri

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷന് 23ന് മുഖ്യമന്ത്രി തറക്കല്ലിടും

Above Post Pazhidam (working)

ഗുരുവായൂര്‍: ടെമ്പിൾ പൊലീസ് സ്റ്റേഷൻറെ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി തിങ്കളാഴ്ച തറക്കല്ലിടും. തുടർന്ന് രാവിലെ 10ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി, ഡി.ജി.പി ലോക്നാഥ് ബെഹ്റ .എ ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് , ഐ ജി മാരായ എം ആർ അജിത് കുമാർ ,അശോക് യാദവ് ,ഡി ഐ ജി .എസ് . സുരേന്ദ്രൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര , ദേവസ്വം ചെയർമാൻ അഡ്വ : കെ ബി മോഹൻദാസ് , നഗര സഭ ചെയർ പേഴ്‌സൺ വി എസ് രേവതി എന്നിവർ പങ്കെടുക്കും.

Ambiswami restaurant

buy and sell new

നിലവിൽ ടെമ്പിൾ സ്റ്റേഷൻ ഉണ്ടായിരുന്ന ദേവസ്വം വക സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിക്കുന്നത്. ഈ സ്ഥലം ദേവസ്വം പൊലീസിന് പാട്ടത്തിന് നൽകിയിട്ടുണ്ട്. ടെമ്പിൾ സ്റ്റേഷന് പുറമെ ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ.സി.പി ഓഫിസിനും പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടാകും. പൊലീസുകാർക്ക് വിശ്രമ സ്ഥലവും ഒരുക്കും. രണ്ട് വർഷത്തിനകം കെട്ടിടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല . സ്റ്റേഷൻ താത്ക്കാലികമായി ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിനടുത്തുള്ള ദേവസ്വം വക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Second Paragraph  Rugmini (working)