Post Header (woking) vadesheri

ചാവക്കാട് മാട്ടുമ്മൽ മുല്ലപ്പുഴയിൽ ജലോത്‌സവം 13 ന്

Above Post Pazhidam (working)

ചാവക്കാട്: മാട്ടുമ്മല്‍ നാലു മണിക്കാറ്റിനു സമീപം മുല്ലപുഴയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കറുകമാട് കലാസാംസ്‌കാരിക വേദിയുടെ നേത്യത്വത്തില്‍. ഡോ: അബ്ദുല്‍ കലാം റോളിംഗ് ട്രോഫി ജലോത്‌സവം സെപ്തംമ്പര്‍ 13ന് മൂന്ന് മണിക്ക് ടി എന്‍ പ്രതാപന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Ambiswami restaurant

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ യാണ് ജലോത്‌സവം സംഘടിപ്പിക്കുന്നത് . ചുണ്ടന്‍ വള്ളങ്ങളും ഇരുട്ടുകുത്തി ചുരുളന്‍ വള്ളങ്ങളും മത്‌സരങ്ങളില്‍ പങ്കെടുക്കും.
ജലോത്‌സവത്തില്‍ ജില്ലാ ബോട്ട് റൈസ് അസോസിയേഷന്റെ നേത്യത്വത്തിലുള്ള ഓടികളാണ് പങ്കെടുക്കുക എ.ഗ്രേഡ് വിഭാഗത്തിൽ 6 ഓടി വള്ളങ്ങളും ബി. ഗ്രേഡ് വിഭാഗത്തിൽ 4 ഓടി വള്ളങ്ങളും മത്‌സരത്തില്‍ മാറ്റുരക്കും. വജയികള്‍ക്ക് ക്യാഷ് പ്രൈസും, ട്രാഫികളും, വിതരണം ചെയ്യും.രണ്ടു വര്‍ഷം മുമ്പ് തുടക്കം കുറിച്ച ജലോത്‌സവം പ്രളയം മൂലം കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

buy and sell new

Second Paragraph  Rugmini (working)

നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിച്ചു . നിരവധി കലാമത്‌സരങ്ങളും മറ്റും സംഘാടകര്‍ വിവിധ ദിവസങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ധീന്‍ തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ സാംസ്ാരിക പ്രവര്‍ത്തകരും സംബന്ധിക്കും. പ്രസിഡന്റ് പി വി ഫായിസ് , ജന: വി ടി ലുഖ്മാന്‍,  ജലോത്‌സവ കോഡിനേറ്റര്‍ എ അബ്ദുല്‍ റഹീം, മറ്റു അംഗങ്ങളായ കെ വി മനാഫ്, എന്‍ സി സലീം, എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു