Above Pot

മുത്തൂറ്റിലെ സമരത്തിൽ ഹൈക്കോടതി ഇടപെട്ടു , ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണം

കൊച്ചി : സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാനന്‍സിലെ സി ഐ ടി യു സമരത്തില്‍ ഹൈക്കോടതി ഇടപെടല്‍. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച്‌ മറ്റ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്‍കി. സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളി സമരം നടക്കുന്നത്.

First Paragraph  728-90

buy and sell new

Second Paragraph (saravana bhavan

ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹെഡ് ഓഫീസും റീജനല്‍ ഓഫീസും അടക്കമുള്ള പത്ത് ഓഫീസുകള്‍ക്കാണ് വിധി ബാധകം. സമരം ചെയ്യാനുള്ള അവകാശം പോലെ ജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശത്തേയും മാനിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.കഴിഞ്ഞദിവസം മുത്തൂറ്റിന്റെ പതിനഞ്ച് ശാഖകള്‍ പൂട്ടുമെന്ന് സ്ഥാപനം അറിയിച്ചിരുന്നു. പത്രപ്പരസ്യത്തിലൂടെയാണ് ശാഖകള്‍ പൂട്ടുന്ന വിവരം മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചത്. ഈ ശാഖകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ പണം അടച്ച്‌ സ്വര്‍ണം തിരിച്ചെടുക്കണം എന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.