ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി
തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279, ഹോമിയോപ്പതിയിൽ 124, സിദ്ധയിൽ പത്ത്, നഴ്സിംഗിൽ 595, ഫാർമസിയിൽ 915, അലൈഡ് ഹെൽത്ത് സയൻസസിൽ 455 എന്നിങ്ങനെ ആകെ 5403 വിദ്യാർഥികൾക്കാണ് ചടങ്ങിൽ ബിരുദദാനം നിർവഹിച്ചതായി പ്രഖ്യാപിച്ചത്. ഇവരിൽ ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി നേടിയ 1112 പേർ ചടങ്ങിൽ നേരിട്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ബിരുദ കോഴ്സുകളിൽ ഒന്നാം റാങ്ക് നേടിയ ജസ്നി വി. ജോസ്-ബി.എ.എം.എസ്, തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളജ്, അഞ്ജന ആർ. കൃഷ്ണ-ബി.എച്ച്.എം.എസ്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജ്, എസ.് അപർണ-ബി.എസ്.എം.എസ്, തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, സി. ഐശ്വര്യ വേണു-ബി.ഫാം ആയുർവേദ, എം.വി.ആർ മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളജ്, മരിയ ദേവസ്സി-ബി.ഫാം, ചാലക്കുടി സെൻറ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, എം. മീന നായർ-ബി.പി.ടി, എ.ഡബ്ല്യു.എച്ച്. സ്പെഷൽ കോളജ്, കോഴിക്കോട്, എസ്. കാവ്യ-ബി.എ.എസ്.എൽ.പി, ബേബി മെമ്മോറിയൽ കോളജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസ്, കോഴിക്കോട് എന്നീ വിദ്യാർഥികൾക്ക് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം കാഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 8 / 2019
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്