മുനക്കക്കടവ് ഹാർബറിൽ എക്സൈസ് പരിശോധന നടത്തി
ചാവക്കാട് : തീരദേശം കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്നിന്റെയും വ്യാജ മദ്യത്തിന്റെയും വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പും , കോസ്റ്റൽ പോലീസും സംയുക്തമായി കടലിൽ പട്രോളിംഗ് നടത്തി . ചാവക്കാട് എക്സൈസ് റേഞ്ചും ,മുനക്കക്കടവ് കോസ്റ്റൽ പോലീസും സംയുക്തമായാണ് പരിശോധനകൾ നടത്തിയത് . മുനക്കക്കടവ് ഹാർബറിലെ ബോട്ടുകളിലും ,കടലിലും സംഘം പരിശോധന നടത്തി .
കാലാവസ്ഥ പ്രതികൂലമായതിനാൽ വളരെ കുറച്ചു ബോട്ടുകളെ കടലിൽ ഉണ്ടായിരുന്നുള്ളൂ .രാവിലെ മുതൽ ആരംഭിച്ച പരിശോധനക്ക് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബു പ്രിവന്റീവ് ഓഫീസർ ടി ആർ സുനിൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർ സി നൗഷാദ് , ഡ്രൈവർ രാജേഷ് , കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ ടി സുനിൽ കോസ്റ്റ് ഗാർഡ് ലാൽകൃഷ്ണ , സ്രാങ്ക് എന്നിവർ നേതൃത്വം നൽകി . ഓണത്തിന് മുന്നോടിയായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കും .
കോടതി പരസ്യം
ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി
EP 51/2018
OS 103/17
വിധി ഉടമ
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………
ഹർജിക്കാരൻ
വിധി കടക്കാരി
ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..
എതൃകക്ഷി
മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു
എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )