Madhavam header
Above Pot

തൃശൂർ സ്വദേശി അടക്കം ആറു ഭീകരർ തമിഴ്നാട്ടില്‍ എത്തിയെന്ന് മുന്നറിയിപ്പ്

ചെന്നൈ : ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി രഹസ്യാന്വേഷണ എജന്‍സി മുന്നറിയിപ്പ്. 6 ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയത്. നുഴഞ്ഞുകയറിയ ഭീകരരുടെ സംഘത്തില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്‍റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രഹസ്യാന്വേഷണ എജന്‍സി മുന്നറിയിപ്പിനെത്തുടര്‍ന്ന്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോയമ്ബത്തൂര്‍, ചെന്നൈ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്ബത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ നിയോഗിച്ചിരിക്കുന്നത്.

Astrologer

buy and sell new

അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ എജന്‍സി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക്ക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ എജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Vadasheri Footer