Post Header (woking) vadesheri

ഗുരുവായൂർ ഇരിങ്ങപ്പുറം പള്ളിക്കര വാസു നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം പള്ളിക്കര വാസു (84) നിര്യാതനായി. ബ്രഹ്മകുളം എ.എൽ.പി സ്കൂൾ റിട്ട. പ്രധാനഅധ്യാപകനാണ്. തൈക്കാട് വി.ആർ.എ.എം.എം. സ്കൂളിലും ദീർഘകാലം അധ്യാപകനായിരുന്നു. ഇരിങ്ങപ്പുറം വായന ശാലയുടെ സ്ഥാപക പ്രസിഡൻറ്, ആദ്യത്തെ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം, കോട്ടപ്പടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കെ.എസ്.ടി.എ ഉപജില്ല സെക്രട്ടറി, കെ.എസ്.എസ്.പി.യു ബ്ലോക്ക് ഭാരവാഹി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഭവാനി (മുൻ പൂക്കോട് പഞ്ചായത്ത് പ്രസിഡൻറ്, റിട്ട. അധ്യാപിക സെൻറ് ജോൺസ് എൽ.പി സ്കൂൾ). മക്കൾ: ശ്രീകുമാർ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), മനോജ് കുമാർ (ഗുരുവായൂർ ദേവസ്വം), ശ്രീവത്സ, ബിന്ദു. മരുമക്കൾ: ലസിത, ബിന്ദു, വാസുദേവൻ, രവി.

Ambiswami restaurant