തേക്കടിയിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കുമളി: തേക്കടിയിലെ സ്വകാര്യ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആഴൂര്‍ കരിക്കാട്ടുവിള പ്രമോദ് പ്രകാശ് (40), മാതാവ് ശോഭന (60), ഭാര്യ എന്ന് കരുതുന്ന തമിഴ്നാട് കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരാണ് മരിച്ചത്. തേക്കടി എന്‍ട്രന്‍സ് ചെക്‌പോസ്റ്റിന് സമീപത്തുള്ള ലോഡ്ജിലാണ് സംഭവം. ഉച്ചയോടെ ഹോംസ്റ്റേ ഉടമ അനീഷാണ് സംഭവം ആദ്യം കണ്ടത്. കഴിഞ്ഞ മൂന്ന് മാസമായി കുടുംബം ഇവിടെ താമസിക്കുകയായിരുന്നെന്ന് ഉടമ പൊലീസിന് മൊഴി നല്‍കി.
പ്രതികൂല കാലാവസ്ഥയായതിനാലും തിരക്കില്ലാതിരുന്നതിനാലും അനീഷ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12ന് ശേഷം തിരികെയെത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെ തുറന്നു കിടന്ന ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ട് പേര്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമളി സി.ഐ കെ.ബി. ജയപ്രകാശ്, എസ്.ഐ പ്രശാന്ത് പി. നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വാതില്‍ പൊളിച്ചാണ് മുറിക്കുള്ളില്‍ കയറിയത്. ജീവ കട്ടിലിലും പ്രകാശും ശോഭനയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയിലുമായിരുന്നു. വൈകിട്ടോടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ സ്ഥിരമായി സഞ്ചരിച്ചു കൊണ്ടിരുന്ന രണ്ട് കാറുകളും ലോഡ്ജിനു മുമ്ബില്‍ നിറുത്തിയിട്ടിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. p >
തേക്കടിയില്‍ സ്വകാര്യ ലോഡ്ജില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. സ്ഥലം വാങ്ങുന്നതിനായാണ് ഇവര്‍ കുമളിയില്‍ എത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഇതുവരെ സ്ഥലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ജീവയുടെ ബന്ധുക്കള്‍ പറയുന്നത്. പ്രമോദിന് തിരുവനന്തപുരത്ത് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യം ജീവ അറിഞ്ഞതാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജീവ ആദ്യം ആത്മഹത്യ ചെയ്തത് കണ്ട പ്രകാശും ശോഭനയും പിന്നീട് തൂങ്ങിമരിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രമോദിന്റെ പേരില്‍ തിരുവനന്തപുരത്ത് വിസ തട്ടിപ്പിന് കേസുള്ളതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ജീവയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ കുടുംബ കലഹത്തെ തുടര്‍ന്ന് പത്ത് വയസുള്ള ഈ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ഈ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് പ്രമോദുമായി ജീവ അടുക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പ്രമോദ് ചെന്നൈയില്‍ വച്ചാണ് സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ജീവയുമായി അടുപ്പത്തിലായത്. ജീവയും പ്രമോദും വിവാഹം കഴിച്ചെന്നതിന് തെളിവ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമാണെന്ന് ജീവയുടെ ബന്ധുക്കള്‍ പറയുന്നു.