മിന്നൽ ചുഴലിയിൽ ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം
ഗുരുവായൂർ : മിന്നൽ ചുഴലി കാറ്റിലും മഴയിലും ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം വിതച്ചു . ഗുരുവായൂരിൽ തിരുവെങ്കിടം ,ഇരിങ്ങപ്പുറം, നളന്ദ ജംഗ്‌ഷൻ ,താണിയിൽ പരിസരം എൽ ആൻറ് ടി റോഡ് ,എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീണും വൈദ്യുതി കാലുകൾ വീണും നാശനഷ്ടങ്ങൾ ഉണ്ടായത് .തിരുവെങ്കിടം ഏരിയിൽ സദാനന്ദന്റെ പറമ്പിലെ തെങ്ങ് കട പുഴകി ആട്ടിൻ കൂടിന് മുകളിലേക്ക് വീണ് ആട് ചത്തു . താണിയിൽ ക്ഷേത്രത്തിലെ നൂറു വർഷം പഴക്കമുള്ള ആൽമരം കടപുഴകി വീണു , തിരുവെങ്കിടം പള്ളിയിലെ സൈക്കിൾ ഷെഡ് പറന്ന് പോയി . നളന്ദ ജംഗ്‌ഷനിൽ നിരവധി മരങ്ങൾ കടപുഴകി വീണു വീടുകൾക്കു കേടുപാടുകൾ പറ്റി .പടിഞ്ഞാറെ നടയിൽ ആദായ നികുതി വകുപ്പ് കെട്ടിടത്തിന് പടിഞ്ഞാറ് നിർമാണം നടന്ന് കൊണ്ടിരിക്കുന്ന ബഹു നില കെട്ടിടത്തിന്റ മുകളിൽ നിന്ന് ഷീറ്റ് പറന്ന് റോഡിൽ വീണു ആ സമയത്ത് വാഹനങ്ങളോ യാത്രക്കാരോ റോഡിൽ ഇല്ലാതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി .
ചാവക്കാട് എടക്കഴിയൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടാ യത്.എടക്കഴിയൂര്‍ കാജാ കമ്പ നിക്ക് പടിഞാറ് പതിനഞ്ചില്‍പരം വീടുകള്‍ മരങ്ങള്‍ വീണു ഭാഗികമായി തകര്‍ന്നു. എടക്കഴിയൂര്‍ തെക്കേ മദ്രസക്കു സമീപം ദേശീയപാതയില്‍ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസെ പ്പട്ടു.വ്യാ
ഴാഴ്ച രാവിലെ എട്ടോടെയാണ് മിനുട്ടുകള്‍ മാത്രം നീണ്ടു നിന്ന മിന്നല്‍ചുഴലി മേഖലയില്‍ വ്യാപക നാശം വിത ച്ചത്. വ്യാഴാഴ്ച പുലര്‍െ ച്ചയുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് എടക്കഴിയൂര്‍ മത്സ്യഭവൻ പരിസരെ ത്ത നാലു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവി ച്ചു.എടക്കഴിയൂര്‍ വലിയക ത്ത് ഹരിദാസന്‍റെ വീടിന് മുകളിലേക്ക് തെങ്ങും പ്ലാവും വീണ് ചുമരുകള്‍ക്ക് കേടുപാട് പറ്റി.വലിയക ത്ത് പ്രസാദിന്‍റെ വീടിന്‍റെ ഓടുകള്‍കാറ്റില്‍ പറന്നുപോയി.കട പ്പുറം വട്ടേക്കാട് ആലുംപറമ്പി ല്‍ അമ്പ
ല ത്ത് ഹമീദിന്‍റെ വീടിന് മുകളിലെ ഷീറ്റ് സമീപെ ത്ത റോഡിലേക്കു പറന്നുപോയി.
എടക്കഴിയൂര്‍ കാജാ കമ്പ നിക്ക്പടിഞാ റ് മൂത്തേടത്ത് ഷാഫിയുടെ വീട് വൈദ്യുതിക്കാലും മരവും
വീണ് തകര്‍ന്നു. സി.വി സുരേന്ദ്രന്‍റെ ഷീറ്റു മേമ വീടും മരങ്ങള്‍ വീണു തകര്‍ന്നു.വലിയ പ്ളാ വ് കടപുഴകി വീണ് മാടാട ത്തയില്‍ അഹമ്മ ദിന്‍റെ ഓടുമേഞ്ഞ വീട് തകര്‍ന്നു. ബ്ലാങ്ങാട് താഴ ത്ത് ഹുസൈന്‍റെ വീടിനു മുകളിലേക്ക് മരം വീണ് വീടിന്‍റെ മേല്‍ക്കൂര തകരുകയും ചുമരുകള്‍ പൊട്ടിപൊളിയുകയും ചെയ്തു. അമ്പ ലായില്‍ കല്യാണിയുടെ വീടിന് മുകളിലേക്ക് മരം വീ
ണ് വീടിന്‍റെ മേല്‍ക്കൂര തകരുകയും ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.പു ത്തൻ പുരയില്‍ ല ത്തീഫിന്‍റെ വീടിനു മുകളിലേക്ക്കാറ്റാടിമരം ഒടിഞ്ഞു വീണു വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു.
പള്ളി പ്പറമ്പി ല്‍ ഹുസൈൻ , ആര്‍.വി അബ്ദുല്‍ റഹ്മാൻ , കറു ത്തമുഹമ്മ ദാലി, പള്ള ത്ത് ഹുസൈൻ , പുതുവീട്ടില്‍ ല ത്തീഫ്, കറു പ്പംവീട്ടില്‍ ഷാഹു,വടക്കേപുറ ത്ത് പാ ത്തുമ്മു , പാക്കരയില്‍ ഫാ ത്തിമ എന്നിവരുടെ വീടുകളും മരങ്ങള്‍വീണു തകര്‍ന്നിട്ടുണ്ട് . വൈദ്യുതിക്കാലുകള്‍ ഒടിഞ്ഞു വീണതോടെമേഖലയില്‍ വൈദ്യുതബന്ധം താറുമാറായ നിലയിലാണ്. തെക്കെ മദ്രസക്ക്സമീപം ദേശീയപാതയിലേക്ക് വീണ മരം അഗ്നിരക്ഷാസേന എ ത്തി മുറി ച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപി ച്ചത്
കടപ്പുറം,ഒരുമനയൂര്‍, ചാവക്കാട് മേഖലകളില്‍ പലയിട ത്തും വ്യാഴാഴ്ച വൈദ്യുതി ബന്ധം തകരാറിലായി.ചാവക്കാട് പുക്കുളം എ ച്ച്.എം.സി പാട ത്തിനു സമീപം തൗഫീഖ്മൻ സില്‍ ബഷീറിന്‍റെവീട്ടുമുറ്റെ ത്ത തെങ്ങ് വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടമുറിഞ്ഞു വീണു. പാലയൂര്‍ ചെഞ്ചേരി വിജയന്‍റെ വീടിനോടു ചേര്‍ന്ന കാവിലെ കൂറ്റൻ കാഞ്ഞി രമരം കാറ്റില്‍ സമീപെ ത്ത കുള ത്തിലേക്കു വീണു.