Header Saravan Bhavan

ആർ പി എം എം യുപി സ്കൂളിൽ സൗജന്യ നേത്ര ക്യാമ്പ് സംഘടിപ്പിച്ചു

Above article- 1

ചാവക്കാട് : ആർപി മൊയ്തുട്ടി ഫൗണ്ടേഷൻ ഹെൽത്ത് ക്ലബ്ബും അഹല്യ ഫൗണ്ടേഷനും സംയുക്തമായി ആർ പി എം എം യുപി സ്കൂളിൽ നടത്തിയ സൗജന്യ നേത്ര ക്യാമ്പ് പിടിഎ പ്രസിഡണ്ട് ഒ കെ സലിം ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നൂറിൽപ്പരം ആളുകൾ പരിശോധന നടത്തി. പരിശോധനയിൽ തുടർ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് വേണ്ട സൗകര്യം അഹല്യ ഫൗണ്ടേഷൻ തന്നെ ചെയ്തു കൊടുക്കുമെന്നും എല്ലാമാസവും ആദ്യ വെള്ളിയാഴ്ചകളിൽ സൗജന്യ നേത്ര ക്യാമ്പ് നടത്തുമെന്നും ആർ പി മൊയ്തൂട്ടി ഫൗണ്ടേഷൻ ഹെൽത്ത് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു

Vadasheri Footer