Header 1 vadesheri (working)

ഗുരുവായൂരിലെ ഹോട്ടലുടമകൾക്ക് ഫോസ്ടാക് ക്‌ളാസ് നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ലൈസന്‍സ് എടുത്തിട്ടുള്ള ഹോട്ടല്‍ ഉടമകള്‍ക്ക്, ഹോട്ടല്‍ ആൻറ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോസ്ടാക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള ക്ലാസ് ഫുഡ് സേഫ്റ്റി ജില്ല അസി: കമ്മീഷണര്‍ ജയശ്രി ഉദ്ഘാടനം ചെയ്തു. ഫുഡ്‌സേഫ്റ്റി നിയമപ്രകാരം ഫോസ്ടാക് സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള ഒരുവ്യക്തി ഹോട്ടലുകളില്‍ ഉണ്ടാകേണ്ടതാണ്. ഗുരുവായൂരില്‍ നടന്ന ഏകദിന ക്ലാസ്, 43-ഹോട്ടലുടമകള്‍ക്ക് ദിവ്യാഭാസ്‌ക്കരന്‍ പരിശീലനം നല്‍കി. ഗുരുവായൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാജീവ് സൈമണ്‍, പ്രസിഡണ്ട് ജി.കെ. പ്രകാശ്, സെക്രട്ടറി സി. ബിജുലാല്‍, എം. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സുന്ദരന്‍നായര്‍, സി.എ. ലോകനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

buy and sell new

First Paragraph Rugmini Regency (working)