Above Pot

മോഷണക്കേസിൽ പ്രതിയായ വനിത കൗൺസിലറെ സി പി എം പുറത്താക്കി

പാലക്കാട്: മോഷണപരമ്പരയിൽ പ്രതിയായതോടെ ഒറ്റപ്പാലം നഗരസഭയിലെ മൂന്നാം വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കൗണ്‍സില്‍ ചെയര്‍മാനുമായ ബി.സുജാതയെ സിപിഎം പുറത്താക്കി. മോഷണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് പാര്‍ട്ടിക്ക് അപമാനമാകുമെന്നു മനസിലാക്കി സുജാതയെ സിപിഎം പുറത്താക്കിയത്. കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയായ സിപിഎം നേതാവ് ലതയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. ഈ പരാതിയിലാണ് ഇപ്പോള്‍ സുജാത കുടുങ്ങുന്നത്. സിപിഎം പരോട് ലോക്കല്‍ കമ്മറ്റി ശുപാര്‍ശയെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ കമ്മറ്റി പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

First Paragraph  728-90

സിപിഎം പുറത്താക്കിയതിന് പിന്നാലെ സുജാതയുടെ പേര് ഒറ്റപ്പാലം പൊലീസ് എഫ്‌ഐആറില്‍ പ്രതിസ്ഥാനത്ത് എഴുതി ചേര്‍ക്കുകയും ചെയ്തു. സുജാതയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. പിണറായി സര്‍ക്കാര്‍ അധികാരമേറിയത് പിന്നാലെ വന്ന നാണം കെട്ട തുടര്‍ പരമ്ബരകളില്‍ അവസാനത്തെതാണ് സിപിഎം കൗണ്‍സിലര്‍ തന്നെ മോഷണം കേസില്‍ കുടുങ്ങുന്നത്. സിപിഎം കൗണ്‍സിലര്‍ തന്നെ നല്‍കിയ മോഷണ പരാതിയിലാണ് സിപിഎമ്മിന്റെ മറ്റൊരു കൗണ്‍സിലര്‍ തന്നെ അറസ്റ്റിലാകുന്ന സ്ഥിതിവിശേഷം വന്നത്.

Second Paragraph (saravana bhavan

ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് സിപിഎം നേതാവായ സുജാതയിലേക്ക് ആയിരുന്നു. വനിതാ സംവരണ വാര്‍ഡില്‍ നിന്ന് ജയിച്ചെത്തിയ സുജാതയിലേക്കാണ് അന്വേഷണം നീങ്ങിയത്. ഇതോടെ കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം പൊലീസ് മുന്നോട്ടു നീങ്ങുകയായിരുന്നു. എന്നാല്‍ സിപിഎം സുജാതയെ പുറത്താക്കുന്നത് വരെ എഫ്‌ഐആറില്‍ സുജാതയുടെ പേര് ചേര്‍ത്തില്ല. അന്വേഷണം പൂര്‍ത്തിയാക്കി കേസെടുക്കാന്‍ പൊലീസ് ഒരുങ്ങി നില്‍ക്കുകയായിരുന്നു. . അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമാണെന്നും സൂചനയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം പൊലീസിനോട് നടപടികളുമായി മുമ്ബോട്ട് പോകാനാണ് മുകളില്‍ നിന്ന് നല്‍കിയിരുന്ന നിര്‍ദ്ദേശം.അതിനിടെ നഗരസഭാ ഓഫിസില്‍ നിന്നു മോഷണത്തിന് ഇരയായവരില്‍ ചിലര്‍ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കൗണ്‍സിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പരാതിയുമായെത്തിയത്.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയായ സിപിഎം നേതാവ് ലതയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അംഗമാണ് ലത. ജനറല്‍ സീറ്റില്‍ നിന്ന് ജയിച്ചാണ് കൗണ്‍സില്‍ അംഗമായത്. ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശക്തമായി മുമ്ബോട്ട് പോയത്. സിപിഎം നേതാവ് ലതയാണ് മോഷണത്തില്‍ പരാതി നല്‍കിയത്. മോഷണത്തില്‍ പരാതിക്കാരിയുടേതൊഴികെ മുഴുവന്‍ അംഗങ്ങളുടെയും വിരലടയാളം പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു.

36 അംഗ കൗണ്‍സിലിലെ 4 അംഗങ്ങളുടെ വിരലടയാളങ്ങള്‍ നേരത്തേ പൊലീസ് ശേഖരിച്ചിരുന്നു. ഇവരില്‍ 2 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിച്ചു. ബാക്കി 31 അംഗങ്ങളുടെ വിരലടയാളമാണു പരിശോധിക്കാന്‍ തീരുമാനിച്ചത്. മോഷണവിവരം അറിഞ്ഞു പണം തിരഞ്ഞപ്പോഴാണു ബാഗിലും അലമാരയിലും അടയാളങ്ങള്‍ പതിഞ്ഞതെന്ന്, നേരത്തേ വിരലടയാളങ്ങള്‍ നല്‍കിയ ചില കൗണ്‍സിലര്‍മാര്‍ വാദിച്ച സാഹചര്യത്തിലാണു പൊലീസ് നുണപരിശോധന ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയത്.

ഒറ്റപ്പാലത്തെ പല കൗണ്‍സിലര്‍മാരും ഒന്നിലേറെ തവണ മോഷണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം 20നു 38,000 രൂപ നഷ്ടപ്പെട്ട സ്ഥിരംസമിതി അധ്യക്ഷ മോഷണത്തിനിരയായതു 4 തവണ. നഗരസഭയ്ക്കു നാണക്കേടാകുമെന്നു കരുതി പലരും പൊലീസിനെ സമീപിച്ചില്ല. ചിലര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ല. സ്ഥിരം സമിതി അധ്യക്ഷയുടെ മുറിയില്‍ മോഷണം നടന്ന ദിവസം ഉച്ചയ്ക്കു പന്ത്രണ്ടര വരെ എത്തിയ കൗണ്‍സിലര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ മുഴുവന്‍ പേരുടെയും വിരലടയാളങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.സംഭവത്തില്‍ 4 കൗണ്‍സിലര്‍മാരെ പൊലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയാണു പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനു വിധേയരായത്.

new consultancy

ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ അഞ്ചാമത്തെ സംഭവമാണിത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ സജീവമായിരിക്കെ, നേരത്തെ പണം നഷ്ടപ്പെട്ട കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. സ്ഥിരം സമിതി അധ്യക്ഷയുടെ പരാതി പ്രകാരമുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തിയതോടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ നീക്കം തുടങ്ങിയപ്പോഴാണു മുന്‍പു പണം നഷ്ടമായ തോട്ടക്കര സ്വദേശിനിയുടെ സഹോദരന്‍ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2018 ഒക്ടോബര്‍ 3നു യുവതിയുടെ ബാഗില്‍ നിന്നു 10,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. ഭര്‍ത്താവിനൊപ്പം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭാ ഓഫിസിലെത്തിയ യുവതി ബാഗ് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴായിരുന്നു മോഷണം. അന്നുതന്നെ സഹോദരന്‍ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല. ഇതിനു ശേഷം പലതവണ മോഷണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോഴും പരാതികള്‍ അവഗണിക്കപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നു പണം മോഷ്ടിക്കപ്പെട്ടതോടെ അന്വേഷണത്തിനു ജീവന്‍വയ്ക്കുകയായിരുന്നു. ഇതോടെ സുജാത കുടുങ്ങുകയും ചെയ്തു.

buy and sell new