Header 1 vadesheri (working)

ഇനി ഒരു മൊഴി കൊടുപ്പില്ല , തന്റെ പേരിൽ കേസ് എടുത്ത പോലീസിൽ വിശ്വാസമില്ല : നിഖില

Above Post Pazhidam (working)

തിരുവനന്തപുരം: എസ്​.എഫ്​.ഐയുടെ പീഡനം സഹിക്കാനാവാതെ താന്‍ ആത്മഹത്യക്ക്​ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്​പൊലീസിന് വീണ്ടും മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് യൂനി​േവഴ്​സിറ്റി കോളജിലെ മുന്‍ വിദ്യാര്‍ഥിനി നിഖില. ജീവനില്‍ ഭയമുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില പറഞ്ഞുആത്മഹത്യാ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ താന്‍ അന്നും ഇന്നും നിഷേധിച്ചിട്ടില്ല. പരാതിയില്ലെന്ന്​ മാത്രമേ പറഞ്ഞിട്ടുള്ളൂ. തനിക്ക്​ 18 വയസേ ആയിട്ടുള്ളൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്​. കേസിന്‍െറ പുറകെ പോകാന്‍ താത്​പര്യമില്ല. നാടിന്‍െറ നിയമത്തേയും നിയമപാലകരേയും വിശ്വാസമില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

First Paragraph Rugmini Regency (working)

കോളജില്‍ അന്ന്​ പ്രശ്നമുണ്ടായപ്പോള്‍ തനിക്കൊപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിന്‍െറ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്​. മൊഴിയെടുപ്പെല്ലാം വെറും പ്രഹസനമാണ്​. കൂട്ടത്തിലുള്ള പൊലീസുകാരനെ മര്‍ദിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ്​ തന്‍െറ പരാതിയില്‍ നടപടിയെടുക്കുമെന്നോ സംരക്ഷണം നല്‍കുമെന്നോ കരുതുന്നില്ല. തനിക്കൊരു കുടുംബമുണ്ട്​ അവരുടെ സുരക്ഷ കൂടി നോക്കേണ്ടതുണ്ടെന്നും മൊഴി കൊടുക്കാന്‍ താത്​പര്യമില്ലെന്നും നിഖില പറഞ്ഞു.

ഇതിനിടെ പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ജനകീയ ജുഡിഷ്യൽ അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ്റെ കണ്ടെത്തല്‍. വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ സേവ് എഡ്യൂക്കേഷൻ കമ്മീഷൻ പ്രഖ്യാപിച്ച ജനകീയ ജുഡിഷ്യൽ അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ആണ് ജസ്റ്റിസ് പികെ ഷംസുദീൻ. കോളേജിൽ മറ്റൊരു വിദ്യാർഥി സംഘടനയെയും പ്രവർത്തിക്കാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നും തികഞ്ഞ അരാജകത്വമാണ് യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം സർക്കാരിനും യൂണിവേഴ്സിറ്റികളുടെ ചാൻസിലർ ആയ ഗവർണർക്കും കമ്മീഷൻ റിപ്പോർട്ട്‌ സമർപ്പിക്കും.

Second Paragraph  Amabdi Hadicrafts (working)

സമരങ്ങളിൽ പങ്കെടുക്കാൻ തയ്യാറാകാത്തതിന്‍റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാ​ഗത്തുനിന്നുമുണ്ടായ സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നുതെന്ന് എഴുതിവച്ചായിരുന്നു നിഖില ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയുടെ ഉത്തരവാദികൾ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളും പ്രിൻസിപ്പാളുമാണെന്ന് നിഖില ആത്മഹത്യാക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്‍റേണൽ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയിൽ പങ്കെടുക്കാൻ എസ്എഫ്ഐക്കാർ നിർബന്ധിച്ചുവെന്നും എതിർപ്പ് അറിയിച്ചപ്പോൾ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നിഖില പറയുന്നു. ക്ലാസിൽ ഇരിക്കാൻ അനുവദിച്ചില്ലെന്നും ചീത്തവിളിക്കുകയും ശരീരത്തിൽ പിടിക്കാന്‍ ശ്രമിച്ചെന്നും നിഖില കത്തിൽ ആരോപിച്ചിരുന്നു. എസ്എഫ്ഐയുടെ ഭീഷണിയെ കുറിച്ച് പരാതിപ്പെട്ടിട്ടും പ്രിൻസിപ്പാൾ നടപടിയെടുത്തില്ലെന്നും നിഖില ആരോപിക്കുന്നു.