Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഭരണ സമിതിക്കെതിരെ ,ജീവനക്കാരുടെ പ്രതിനിധി അടക്കമുള്ള ഇടതു യൂണിയൻ രംഗത്ത്

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരവു മായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങി വരുന്നതിനിടയിൽ പുതിയ പോർ മുഖം തുറന്ന് ഇടത് യൂണിയൻ . ജീവനക്കാരുടെ പ്രതിനിധി
എ വി പ്രശാന്ത് അടക്കമുള്ള യൂണിയൻ നേതാക്കളാണ് ഭരണ സമിതിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്ത് എത്തിയത് . ജീവനക്കാരോടും ആശ്രിതരോടും ഭരണസമിതി കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷനാണ് രംഗത്ത് വന്നത്.

First Paragraph Rugmini Regency (working)

സർവ്വീസിലിരിക്കെ മരണമടഞ്ഞ ദേവസ്വം ജീവനക്കാരുടെ ആശ്രിതർക്ക് അർഹതപ്പെട്ട ജോലി നൽകാതെ നിരാലംബരായ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ദേവസ്വം ഭരണസമിതി സ്വീകരിച്ചുവരുന്നതെന്ന് ഓർഗനൈസേഷൻ യോഗം കുറ്റപ്പെടുത്തി. ക്ഷേത്രത്തിലെ ശീവേലിയ്ക്കിടെ ആനകുത്തി കൊലപ്പെടുത്തിയ സുഭാഷിന്റെ ആശ്രിതർക്ക് പോലും അപേക്ഷ നൽകി ഒരു വർഷമായിട്ടും ജോലി നൽകാൻ ഭരണസമിതി തയ്യാറായില്ലെന്നും സംഘടന ആരോപിച്ചു. മരണപ്പെടുന്ന ജീവനക്കാരന്റെ കടബാധ്യത 5 ലക്ഷം രൂപ വരെ എഴുതിതള്ളണമെന്ന സർക്കാർ തീരുമാനം ദേവസ്വം ജീവനക്കാർക്ക് നൽകേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം ജീവനക്കാരോടുള്ള വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി.

new consultancy

Second Paragraph  Amabdi Hadicrafts (working)

ജീവനക്കാർക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും ഭരണസമിതി നിർത്തലാക്കിയെന്നും ജീവനക്കാരുടെ ക്ഷേമത്തിനായി ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ നൽകുന്ന നിവേദനങ്ങൾക്കു പോലും അർഹമായ പരിഗണന ഭരണസമിതിയോ, അഡ്മിനിസ്‌ട്രേറ്ററോ നൽകാറില്ലെന്നും യോഗത്തിൽ പങ്കെടുത്തവർ ആരോപിച്ചു. സ്വജനപക്ഷ താൽപര്യത്താൽ യു.ഡി.എഫ് ഭരണസമിതി ജീവധനം വിഭാഗത്തിൽ നടത്തിയ ഫീൽഡ് വർക്കർ തസ്തികയിലേക്കുള്ള പ്രാമോഷൻ നിയമം അനുശാസിക്കുന്ന വിധത്തിൽ നടത്തണമെന്ന ആവശ്യം പോലും അംഗീകരിക്കാത്ത ഭരണസമിതിയുടെ നിലപാട് അംഗീകരിക്കാനാവാത്തതാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.വി പ്രശാന്ത്, സി.പി ശ്രീധരൻ, ഇ രാജു, സി മനോജ്, ഇ.കെ നാരായണനുണ്ണി, ഏലംകുളം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

buy and sell new