മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നാഗക്കാവിലെ പുനപ്രതിഷ്ഠ നടന്നു

">

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നാഗക്കാവിലെ പുനപ്രതിഷ്ഠ നടന്നു. 108 ശിവാലയങ്ങളിൽ പ്രശസ്തമായ മമ്മിയൂർ ശ്രീ മഹാദേവ ക്‌ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്കാവിലെ നാഗത്തറ പുനർനിർമ്മിച്ചാണ് നാഗങ്ങളുടെ പുന:പ്രതിഷ്ഠാ കർമ്മം നടത്തിയത്. താംബൂല പ്രശ്‌നത്തിൽ നാഗക്കാവ് പുനരുദ്ധാരണം നടത്തി പുനപ്രതിഷ്ഠ നടത്തണമെന്ന് തെളിഞ്ഞതിന്റെ ഭാഗമായാണ് പുനപ്രതിഷ്ഠ നടത്തിയത്.

new consultancy

ക്‌ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ പാതിരിക്കുന്നത് കുളപ്രം മനസദാനന്ദൻ നമ്പൂതിരിപ്പാടാണ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. പുന:പ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിൽ രാവിലെ നാഗപ്പാട്ടും വൈകീട്ട് സർപ്പബലിയും നടന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ , ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ നേത്യത്വം നൽകി

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors