Above Pot

ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ: അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക്

ഗുരുവായൂർ ; ഗുരുവായൂർ നഗര സഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ കാരണം ഗുരുവായൂരിലെ അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക് പോകുന്നു . ജീർണിച്ച കെട്ടിടത്തിൽ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന അഗ്നി ശമന വിഭാഗത്തിന് ഗുരുവായൂരിൽ സ്ഥലം നൽകാത്തത് കൊണ്ടാണ് ചാവക്കാട് മണത്തലയിലേക്ക് കേന്ദ്രം പോകുന്നത് . മണത്തല ദേശീയ പാതക്കരികിൽ ജലസഭരണിയോട് തൊട്ടുള്ള ഫിഷറീസ് വകുപ്പിന്റെ സ്ഥലമാണ് അഗ്നി ശമന കേന്ദ്രത്തിനായി പരിഗണിക്കുന്നത് .

First Paragraph  728-90

ഗുരുവായൂർ ക്ഷേത്രം അഗ്നി ബാധ യുണ്ടായപ്പോൾ കുന്നംകുളത്ത് നിന്നാണ് അഗ്നി ശമന വിഭാഗം എത്തിയത് .അവർ ഗുരുവായൂരിൽ എത്തുമ്പോഴക്കും ക്ഷേത്രത്തെ അഗ്നി പൂർണമായും വിഴുങ്ങിയിരുന്നു . കുന്നംകുളത്ത് നിന്ന് എത്താനുള്ള കാലതാമസം പരിഗണിച്ചാണ് ഗുരുവായൂർ ക്ഷേത്ര നഗരിയിൽ തന്നെ അഗ്നിശമന വിഭാഗം ആരംഭിച്ചത് .കിഴക്കേ നടയിലെ ദേവസ്വം കെട്ടിടത്തിൽ ആരംഭിച്ച അഗ്നി ശമന വിഭാഗം ആഫീസിൽ യാതൊരു അറ്റ കുറ്റ പണികളും നടത്താത്തതിനെ തുടർന്ന് ജീർണാവസ്ഥയിൽ ആവുകയായിരുന്നു . അറ്റ് കുറ്റ പണികൾക്കുള്ള എസ്റ്റിമേറ്റ് ദേവസ്വം മരാമത്ത് വിഭാഗം ഉണ്ടാക്കിയെങ്കിലും കഴിഞ്ഞ യു ഡി എഫ് ഭരണ സമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയുടെ പിടി വാശി കാരണം ബന്ധപ്പെട്ട ഫയൽ മാറ്റി വെക്കുകയായിരുന്നു . തുടർന്ന് കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി ഒഴിയാൻ ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു .

Second Paragraph (saravana bhavan

എന്നാൽ ഗുരുവായൂരിലെ അഗ്നി ശമന കേന്ദ്രത്തിന് വേണ്ടി എന്ന് പറഞ്ഞു പതീറ്റാണ്ടുകൾക്ക് മുൻപ് നഗര സഭ ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം പണിയാൻ നഗര സഭയും തയ്യാറല്ല . വടക്കേ നട യിൽ ഇന്നർ റിംഗ് റോഡിലുള്ള സ്ഥലം നഗര സഭയുടെ പാർക്കിങ് സ്ഥലമായി ഉപയോഗിക്കുകയാണ് . ഗുരുവായൂർ ക്ഷേത്രത്തിന്റെ ചുറ്റും ഉയർന്ന ബഹുനില കെട്ടിടത്തിൽ നിന്നുമുള്ള നികുതി വാങ്ങിക്കുന്ന നഗര സഭക്ക് തന്നെ അവർക്ക് വേണ്ട സുരക്ഷാ ഒരുക്കേണ്ട ചുമതലയും ഉണ്ട് . ബദൽ സ്ഥലം ആവശ്യപ്പെട്ട് അഗ്നിശമന വിഭാഗം നഗര സഭക്ക് കത്ത് നൽകിയപ്പോൾ തങ്ങളുടെ കയ്യിൽ സ്ഥലമില്ല എന്ന മറുപടിയാണ് നൽകിയതെന്ന് ലീഡിങ് ഫയർമാൻ ശരത് ചന്ദ്രബാബു ചൂണ്ടിക്കാട്ടി .

new consultancy

അഗ്നിശമന വിഭാഗത്തിന് എന്ന് പറഞ്ഞു ഏറ്റെടുത്ത സ്ഥലം നഗര സഭയുടെ കയ്യിൽ ഉള്ളപ്പോഴാണ് ഇത്തരം നിഷേധാത്മക നിലപാട് നഗര സഭ സ്വീകരിക്കുന്നത് . ക്ഷേത്ര നഗരിക്ക് വേണ്ടി കൊണ്ട് വന്ന അഗ്നി ശമന കേന്ദ്രം ഇവിടെ നിന്നും കളയുന്നത് ഗുരുവായൂരിനോട് ചെയ്യുന്ന അക്ഷ്യന്ത മായ അപരാധമാണ് . എന്തെങ്കിലും അഗ്നി ദുരന്തമുണ്ടാൽ എല്ലാം ചാമ്പൽ ആയ ശേഷം മാത്രമാകും അഗ്നി ശമന വിഭാഗം എത്തിച്ചേരുക

buy and sell new