Header 1 vadesheri (working)

ഗുരുവായൂരിലെ കാറ്ററിംങ് സ്ഥാപനത്തിലെ ഗുണ്ടാ ആക്രമണം,പ്രതികൾ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ പുത്തമ്പല്ലിയിൽ കാറ്ററിംങ് സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ . അർദ്ധരാത്രി അത്രിക്രമിച്ച് കടന്ന് കാറും ജീപ്പും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങളും പാത്രങ്ങളും അടിച്ചു തകർത്ത കേസിലെ 9 പ്രതികൾ ആണ് അറസ്റ്റിലായത്
പാചകവിദഗ്ദൻ ഒ.കെ നാരായണൻ നായരുടെ വീട്ടിലെത്തി ഭീഷണി പ്പെടുത്തി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ജീപ്പും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങളും കാറ്ററിംങ് സ്ഥാപനത്തിലെ പാത്രങ്ങളും അടിച്ചു തകർത്ത കേസിലെ 9 പ്രതികളെയാണ് ഗുരുവായൂർ സർക്കിൾ ഇൻസെപ്ക്ടർ കെ.സി സേതുവും സംഘവും അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)

ജൂൺ 29 ന് അർദ്ധരാത്രി രണ്ടരയോടു കൂടിയാണ് നാരായണൻ നായരുടെ മകൻ രഞ്ജിത്തിനെ തേടിയെത്തിയ സംഘം വീട്ടിലും കാറ്ററിംങ് സ്ഥാപനത്തിലും അക്രമം അഴിച്ചുവിട്ടത്.
പാവറട്ടി മരുതയൂർ സ്വദേശികളും സഹോദര പുത്രരുമായ കുണ്ടുവീട്ടിൽ കൃഷ്ണൻ കുട്ടിയുടെ മകനായ കൃഷ്ണപ്രസാദ് (24) , അപ്പുണ്ണിയുടെ മക്കളായ ലാലുപ്രസാദ് (24) ,വിഷ്ണുപ്രസാദ്(22 ) വേലായുധന്റെ മകൻ സുനിൽ (24) ,ബന്ധുക്കളായ കുന്തറ വീട്ടിൽ മണി മകൻ മിഥുൻ (23) കുന്തറ കൃഷ്ണൻ മകൻ ഷെബിൻ (23 )കുന്തറ കുമാരൻ മകൻ അഖിലേഷ് (23) പറപ്പൂർ മുള്ളൂർ സ്വദേശികളായ കാഞ്ഞങ്ങാടൻ സുബ്രൻ മകൻ സുനീഷ് (28),കാഞ്ഞങ്ങാടൻ വേലായുധൻ മകൻ വിനീഷ് കുമാർ (32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

new consultancy

Second Paragraph  Amabdi Hadicrafts (working)

പ്രതികളുടെ സഹോദരൻ പ്രശാന്തിന്‌ കഴിഞ്ഞ ശനിയാഴ്ച രാത്രി കിഴക്കെ നടയിലെ ബസ് സ്റ്റന്റിന് സമീപം വെച്ച് മർദ്ദനം ഏറ്റിരുന്നു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ രഞ്ജിത്ത് എന്ന് പേരുള്ള ആളാണ് മർദിച്ചത് .പോലീസ് ആണെന്ന് പറഞ്ഞാണ് മർദിച്ചതത്രെ പരിക്കേറ്റ പ്രശാന്ത് മുതുവട്ടൂരിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവരം അറിഞ്ഞെത്തിയ മറ്റുള്ളവർ രഞ്ജിത്തിനെ കുറിച്ച് തിരക്കിയാണ് പാചകക്കാരൻ നാരായണൻ നായരുടെ മകൻ രഞ്ജിത്തിലേക്ക് എത്തിയത് .നാരായണൻ നായരുടെ മകൻ ഐ എസ് ആർ ഒ യിലെ ഉദ്യോഗസ്ഥൻ ആണ് . പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ കെ.എ ഫക്രുദീൻ, എ.എസ്.ഐ സുകുമാരൻ , സീനിയൽ സി.പി.ഒ മാരായ ജലീൽ ,ഷാജുകമാർ , സി.പി.ഒ മാരായ മധു , അബുതാഹിർ , സന്ദീപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തട്ട് കടയിൽ സംഘർഷം ഉണ്ടായ വിവരം തട്ട് കടക്കാർ പോലീസിൽ അറിയിക്കാതിരുന്നത് കൊണ്ട് സംഭവം പോലീസും അറിഞ്ഞില്ല . തട്ട് കടക്കാരുടെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡിന് സമീപം ഉള്ള തട്ടുകടക്കാർ രാത്രി കടകൾ തുറന്നില്ല

buy and sell new