Header 1 vadesheri (working)

മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ സർപ്പസൂക്ത പായസഹോമം ഞായറാഴ്ച

Above Post Pazhidam (working)

ചാവക്കാട് : മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ സർപ്പസൂക്ത പായസഹോമം ജൂൺ 30 ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർപ്പ ദോഷത്താൽ ദുരിതമനുഭവിക്കുന്നവർക്കും മാറാവ്യാധികളാൽ കഷ്ടത അനുഭവിക്കുന്നവർക്കും കുടുംബ ഐശ്വര്യത്തിനുമായി നടത്തുന്ന സർപ്പ സൂക്ത പായസഹോമത്തിന് സന്തോഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6 ന് ഗണപതി ഹോമം,തുടർന്ന് ഉഷപൂജ, കലശപൂജ, പായസഹോമം എന്നിവയും തുടർന്ന് ഉച്ചപൂജയും സമർപ്പണവും നടക്കും.

First Paragraph Rugmini Regency (working)

new consultancy

വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കെല്ലാം പായസം നേരിട്ട് ഹോമകുണ്ഡത്തിലേക്ക് സമർപ്പിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. സന്ധ്യയ്ക്ക് സർപ്പബലി നടക്കും. നാഗയക്ഷിയും ശ്രീ നാഗരാജാവും ഒരേ ശ്രീകോവിലിൽ ഒന്നായി കുടികൊള്ളുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രമെന്ന് ഭാരവാഹികൾ പറഞ്ഞു. പായസ ഹോമം ശീട്ടിന് 100 രൂപയാണ്. ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ ഭക്തർക്കും അന്നദാനം നടത്തും വാർത്താസമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡൻ്ര കെ.വി ദേവൻ, സെക്രട്ടറി കെ.ജി രാധാകൃഷ്ണൻ, ഖജാൻജി കൊപ്പര ചന്ദ്രൻ, ചക്കര വിശ്വനാഥൻ, എന്നിവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

buy and sell new