728-90

ഗുരുവായൂർ ക്ഷേത്ര വിവാദം ,ചെയർമാൻറെ രാജി ആവശ്യപ്പെട്ട് ബി ജി പി മാർച്ച് നടത്തി .

Star

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളോട് അനുബന്ധിച്ചു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ദേവസ്വം ചെയര്‍മാന്റെ ഓഫീസിലേയ്ക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. പടിഞ്ഞാറേനടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച്, മഹാരാജാ ജംങഷനില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന സമിതിയംഗം ദയാന്ദന്‍ മാമ്പുള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ്ണ, ബി.ജെ.പി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ആചാരലംഘനം നടത്തി ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രണംചെയ്തതുപോലെ, ഗുരുവായൂര്‍ ക്ഷേത്രത്തേയും തകര്‍ക്കാന്‍ സി.പി.എമ്മിന്റെ ഒത്താശയോടെ നടത്തുന്ന സംഘടിത ശ്രമമാണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആരോപിച്ചു.

new consultancy

പ്രകടനത്തിന് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാഹരിനാരായണന്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അനില്‍ മഞ്ചറമ്പത്ത്, ഓ.ബി.സി മോര്‍ച്ച ജില്ല പ്രസിഡണ്ട് രാജന്‍ തറയില്‍, ബി.ജെ.പി ജില്ല സെക്രട്ടറി ബിന്‍ഷി അരുണ്‍കുമാര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തംഗം ഇന്ദിര, ബി.ജെ.പി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ദീപാബാബു, മണ്ഡലം വൈസ് പ്രസിഡണ്ട് ഹീരാകൃഷ്ണദാസ്, ബാലന്‍ തിരുവെങ്കിടം, കെ.ആര്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി . ഗുരുവായൂര്‍ സി.ഐ: കെ.സി. സേതു, ടെമ്പിള്‍ സി.ഐ: സി. പ്രേമാന്ദകൃഷ്ണന്‍, പാവറട്ടി എസ്.ഐ: പി.ബി. ബിന്ദുലാല്‍, ടെമ്പിള്‍ എസ്.ഐ: എ. അനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

buy and sell new