Header 1 = sarovaram
Above Pot

ഉപ തിരഞ്ഞെടുപ്പ് , ജില്ലയിലെ നാല് സീറ്റിലും കോൺഗ്രസ് വിജയിച്ചു

തൃശ്ശൂർ : ലോക സഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മാറ്റു കൂട്ടി ജില്ലയിൽ നാല് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡായ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടിലിങ്ങൽ 730 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അദ്ദേഹത്തിന് 2843 വോട്ടും എതിർ സ്ഥാനാർത്ഥി സുനിൽ പണിക്കശ്ശേരി( സി.പി.ഐ(എം) ക്ക് 2113 വോട്ടും ലഭിച്ചു.പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡായ കിള്ളിമംഗലം പടിഞ്ഞാറ്റു മുറിയിൽ ആസിയ (കോൺഗ്രസ്) 183 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആസിയക്ക് 547 വോട്ടും എതിർ സ്ഥാനാർത്ഥി ശ്രീന വിനോദ് (സി.പി. ഐ) ന് 364 വോട്ടും ലഭിച്ചു.

new consultancy

Astrologer

കോലഴി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കോലഴി നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് കുമാർ 165 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അദ്ദേഹത്തിന് 597 വോട്ടും എതിർ സ്ഥാനാർത്ഥി വി.ജി.രാജൻ(സി.പി.ഐ) ക്ക് 432 വോട്ടും ലഭിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് പൂപ്പത്തി വടക്ക് ഉപതെരഞ്ഞെടുപ്പിൽ സജിത ടൈറ്റസ് (കോൺഗ്രസ് ) 42 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സജിത ടൈറ്റസ് 532 വോട്ടും അല്ലി ഗോപി ( സി.പി.ഐ (എം) 490 വോട്ടും നേടി.

buy and sell new

Vadasheri Footer