Above Pot

സുരക്ഷാ പരിശോധന ഇല്ലാതെ ഒരാളെയും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല : ഡി ഐ ജി എസ് സുരേന്ദ്രൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷ വർധിപ്പിക്കുന്നതിനെ സംബന്ധിച്ചു ഡി ഐ ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേവസ്വം ആഫീസിൽ ഉന്നത തല യോഗം നടത്തി . ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനം ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പാക്കുന്നതിനെ സംബന്ധിച്ച് കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു . ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ,പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ,പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓഫീസർ പ്രദീപ് എസിപി ,ബിജു ഭാസ്കർ , ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ ,ക്ഷേത്രം ഡി എ ശങ്കുണ്ണി രാജ , ദേവസ്വം ചീഫ് ഫിനാൻഷ്യൽ ഓഫീസർ ,മരാമത്ത് വിഭാഗം ചീഫ് എൻജിനീയർ എന്നിവരും യോഗത്തിൽ പങ്കെടുത്തു . യോഗശേഷം ക്ഷേത്രത്തിലും ക്ഷേത്രത്തിന് പുറത്തും ഡി ഐ ജി പരിശോധന നടത്തി.

First Paragraph  728-90

new consultancy

Second Paragraph (saravana bhavan

പരിശോധന കൂടാതെ ഒരാളെ പോലും ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടാൻ അനുവദിക്കില്ല എന്ന് ഡി ഐ ജി മലയാളം ഡെയ്‌ലിയോട് പറഞ്ഞു . ഇപ്പോൾ പോലീസുകാരുടെ സുഹൃത്തുക്കളും പരിചയക്കാരും ഒരു സുരക്ഷാ പരിശോധനയുമില്ലാതെയാണ് പ്രത്യേക വഴിയിൽ കൂടി അകത്തേക്ക് പ്രവേശിക്കുന്നത് . ക്ഷേത്ര ത്തിലെ പല ജീവനക്കാരും മൊബൈൽ ഫോണു മായാണ് ക്ഷേത്രത്തിനുള്ളിൽ കടക്കുന്നത് പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ . ഇതും അവസാനിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ലക്ഷകണക്കിന് രൂപ ചിലവഴിച്ച് ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുള്ള കാമറയുടെ നിരീക്ഷണം പൊലീസിന് ലഭിക്കുന്നതിനുവേണ്ടി യുള്ള ചർച്ച ദേവസ്വവുമായി നടത്തി തീരുമാനത്തിലെത്തും .

നിലവിൽ കാമറ നിരീക്ഷണം കാമറ സ്ഥാപിച്ച കമ്പനിയുടെ ആളുകളും ദേവസ്വം ജീവനക്കാരുമാണ് . തിരക്കിൽ സ്വർണവും പണവും നഷ്ടപ്പെട്ടവർ പോലീസിൽ പരാതി കൊടുത്ത് , പോലീസ് ആ സമയത്തെ കാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പരിശോധിക്കുമ്പോഴേക്കും മോഷ്ടാക്കൾ സംസഥാനം തന്നെ വിട്ടിരിക്കും . മുൻ മോഷ്ടാക്കളുടെ ഫോട്ടോ കാമറ സംവിധാനത്തിൽ കയറ്റുകയാണെങ്കിൽ ,ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അവരുടെ പിന്നാലെ കാമറ പോകുന്ന അത്യാധുനിക സംവിധാനമുള്ള ഫേസ് ഡിറ്റ്കാഷൻ കാമറകൾ ആണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത് . എന്നിട്ടും അതിന്റെ പ്രയോജനം ഭക്തർക്ക് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്

buy and sell new