Above Pot

കണ്ണൂർ ചന്ദനക്കാം പാറയിൽ കാട്ടാന കിണറ്റിൽ വീണു ,പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂർ : ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത് അധികൃതരെ പ്രതിസന്ധിയിലാക്കി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.

First Paragraph  728-90

ശ്രീകണ്ഠാപുരം ചന്ദനക്കാമ്ബാറയിലെ ഷിമോഗാ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. ആനയെ കരയ്ക്ക് കയറ്റാന്‍ ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും എത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് എതിര്‍പ്പുമായി നാട്ടുകാര്‍ എത്തിയത്.
ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്‌ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Second Paragraph (saravana bhavan