ഗുരുവായൂരിലെ തുലാഭാരം , ദേവസ്വത്തിന് ഏറ്റവും വലിയ വരുമാനമുള്ള വഴിപാട് ആയി മാറി
ഗുരുവായൂർ : വൻ തുകക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരം ലേലം കൊണ്ടതോടെ ഏറ്റവും വലിയ വരുമാന സ്രോതസ് ആയി മാറി ക്ഷേത്രത്തിലെ തുലാഭാരം , കഴിഞ്ഞ വർഷംവെറും 25,000 രൂപക്ക് എടുത്തതാണ് ഒരു വർഷം കഴിയുമ്പോൾ 19 ലക്ഷത്തിൽ എത്തി നിൽക്കുന്നത് . കഴിഞ്ഞ തവണ 25,000 രൂപക്ക് കരാർ എടുത്തിരുന്ന മോഹനൻ എന്ന കരാറുകാരൻ ഈ വർഷം 16,020,02 രൂപക്കാണ് ടെണ്ടർ വെച്ചിരുന്നത് .കഴിഞ്ഞ വർഷം 25,000 ലേലം കൊണ്ടയാൾ ഒരു വർഷം കഴിയുമ്പോഴേക്കും ആ തുക 16 ലക്ഷത്തിൽ എത്തിക്കുമ്പോൾ ,എത്രലക്ഷം രൂപ കഴിഞ്ഞ വർഷം കരാറുകാരന്റെ പോക്കറ്റിലേക്ക് എത്തിയിട്ടുണ്ടാകുമെന്നാണ് ഭക്തരുടെ ചോദ്യം .നേരത്തെ പത്ത് ശതമാനം തുക ദേവസ്വം കരാറുകാരന് കൊടുത്താണ് തുലാഭാരം നടത്തിയിരുന്നത് . ഓരോ വർഷം അത് കുറഞ്ഞു കുറഞ്ഞു വന്ന് ഒന്നര പൈസ വരെയായി .അതാണ് ദേവസ്വത്തിന് 19 ലക്ഷം അങ്ങോട്ട് നൽകി കരാർ എടുത്തിട്ടുള്ളത് .
ക്ഷേത്രത്തിൽ തുലാഭാരത്തിന് ആവശ്യമായ വസ്തുക്കൾ എല്ലാം കരാറുകാരൻ വാങ്ങി വെക്കണം .തുലാഭാരം നടത്തിയാൽ അതിന്റെ തുക ഭക്തർ നേരിട്ട് ക്ഷേത്രത്തിൽ അടക്കുകയാണ് .പുലർച്ചെ മുതൽ രാത്രി വരെയുള്ള തുലാഭാരം വഴിപാട് നടക്കുന്നിടത്ത് എട്ടോളം ജീവനക്കർ ദിവസവും വേണ്ടി വരും . ഇവരുടെശമ്പളവും മറ്റും കരാറുകാരൻ കൊടുക്കേണ്ടതാണ് . ഭക്തർ തുലാഭാര തട്ടിൽ വെക്കുന്ന പണം മാത്രമാണ് കരാറുകാർക്ക് ലഭിക്കുക .
നേരത്തെ ടെണ്ടർ വെച്ചപ്പോൾ പങ്കെടുത്ത നാലു കരാറുകാരും നാലു വിധത്തിൽ ആണ് തുക ക്വാട്ട് ചെയ്തത് . ഒരു കരാറുകാരൻ 8 ലക്ഷം രൂപക്ക് ടെണ്ടർ വെച്ചപ്പോൾ ,മറ്റൊരു കരാറുകാരൻ തുലാഭാര തുകയുടെ 12 ശതമാനം നൽകാ മെന്ന് ടെണ്ടർ വെച്ചു മൂന്നാമതൊരാൾ രണ്ടു ലക്ഷവും ഓരോ തുലാഭാര രശീതിക്കും അഞ്ചു രൂപ 50 പൈസ വീതം ദേവസ്വത്തിന് നൽകാമെന്നേറ്റു . നാലാമത്തെയാൾ അഞ്ചു ലക്ഷം രൂപക്കാണ് ടെണ്ടർ വെച്ചത് .ഇതിൽ ആർക്ക് ടെണ്ടർ നൽകിയാലും അപരർ കോടതിയിൽ പോകുമെന്ന് ഉറപ്പായിരിന്നു .കാരണം കണക്ക് കൂട്ടി ഏതാണ് കൂടുതൽ തുക എന്ന് കണ്ടെത്തുക ദേവസ്വത്തിന് അസാധ്യമാകുമായിരുന്നു
തുടർന്ന് ദേവസ്വം കരാറുകാരുമായി നെഗോഷ്യബിൾ നടത്തിയപ്പോൾ മൂന്നു പേർ എഴുതി കൊടുത്തത് 15-16 ലക്ഷത്തിനിട യിലാ യിരുന്നു . കഴിഞ്ഞ തവണ കരാർ നഷ്ടപ്പെട്ട മമ്മിയൂർ സ്വദേശി മനോജ് 19,000,91 രൂപക്ക് ടെണ്ടർ വെച്ചതിനെ തുടർന്ന് ഏറ്റവും ഉയർന്ന തുക ആയതു കൊണ്ട് അയാൾക്ക് തന്നെ ദേവസ്വം ടെണ്ടർ ഉറപ്പിക്കുകയായിരുന്നു . ഇതോടെ ഗുരുവായൂർ ദേവസ്വത്തിന് ഏറ്റവും വരുമാനമുള്ള വഴിപാട് ആയി തുലാഭാരം മാറി. ജൂലൈ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് തുലാഭാര കരാർ