Header 1

ചൊവ്വല്ലൂർപടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു , കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്ക് പരിക്ക്

ഗുരുവായൂർ : ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുല്ലപ്പള്ളി വീട്ടില്‍ റഷീദാ(38)ണ് മരിച്ചത്.
യാത്രക്കാരായ തിരൂര്‍ മാങ്ങുന്നത്ത് വീട്ടില്‍ മൊയ്തു(50), ഭാര്യ റംലത്ത്, സഹോദരി റംസീന എന്നിവര്‍ക്കും ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടിന് ചൊവ്വല്ലൂര്‍പ്പടി സെന്ററിന് സമീപമായിരുന്നു അപകടം.തിരൂരില്‍ നിന്നും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകു മ്പോഴായിരുന്നു അപകടം. നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട ഉടനെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Above Pot

new consultancy

ഇതേ തുടര്‍ന്ന് ഡ്രൈവറായ റഷീദ് തലയിടിച്ച് റോഡിലേക്ക് വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ റഷീദിനെ ആശുത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്

buy and sell new