Madhavam header
Above Pot

ഗുരുവായൂർ ചൊവ്വല്ലൂർപടിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ :ഗുരുവായൂർ ചൊവ്വല്ലൂർ പടിയിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു . ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചൊവ്വല്ലൂർപ്പടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് . ഫേവർ റസ്റ്റോറന്റ്, ഹോട്ടൽ സൗത്താൾ , ഹോട്ടൽ റഹ്മത്ത് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ബീഫ്, ചിക്കൻ കറികൾ, ഷവായ് ചിക്കൻ, ചപ്പാത്തി, അരിപ്പത്തിരി ഉണ്ടാക്കുവാനുള്ള മാവ്, ഉപയോഗശൂന്യമായ അച്ചാർ എന്നിവ പിടിച്ചെടുത്തത് .
ഹൈൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജീവൻ, എസ് ബൈജു, കെ എസ് പ്രദീപ് എന്നിവർ നേതൃത്വം നൽകി. ഗുരുവായൂരിലെ നക്ഷത്ര നിലവാരമുള്ള ഹോട്ടൽ തൊട്ട് തട്ടുകട വരെ പരിശോധിക്കുമ്പോഴും പഴകിയ ഭക്ഷണമാണ് ലഭിക്കുന്നത് . കുറഞ്ഞ പിഴ ശിക്ഷ ആയതുകൊണ്ടാണ് വീണ്ടും അതേ കുറ്റം ആവർത്തിക്കുന്നത് എന്ന് ആരോപണമുണ്ട് .

Vadasheri Footer