Madhavam header
Above Pot

അമൃത് പദ്ധതി ,റോഡുകളുടെ പുനരുദ്ധാരണം ആരംഭിച്ചു .

ഗുരുവായൂർ : അമ്യത്പദ്ധതിയുടെ കുടിവെള്ളപദ്ധതിയ്ക്കായി പൈപ്പിടുന്നതിനായി പൊളിച്ച ഗുരുവായൂരിലെ റോഡുകളുടെ റിസ്‌റ്റോറേഷൻ പ്രവർത്തികൾ ആരംഭിച്ചു. നഗരസഭയിലെ വാർഡ് 17 പെരുമ്പിലാവ് റോഡിലും വാർഡ് 31 പാലഞ്ചേരി റോഡിലുമാണ് പണികൾ ആരംഭിച്ചത്. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡുകളെല്ലാം പൊളിക്കുകയും ക്യത്യമായി പണികൾ നടന്നിരുന്നെങ്കിലും പുനരുദ്ധാരണ പ്രവർത്തികൾ നീണ്ടുപോകുകയായിരുന്നു. 7 കോടി 55 ലക്ഷം രൂപയ്ക്ക് 100 കിലോ മീറ്ററോളം റോഡിന്റെ റിസ്‌റ്റോറേഷൻ പ്രവർത്തികളുടെ ടെണ്ടർ നടപടി പൂർത്തീകരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നൂലാമാലകളിൽ പെട്ട് പ്രവർത്തികൾ നീണ്ടു പോകുകയായിരുന്നു. ആദ്യഘട്ടത്തിൽ മണ്ണ് മാറ്റി ക്വാറി വേസ്റ്റ് , വെറ്റ്മിക്‌സ് എന്നിവ നിറച്ച് നിരപ്പാക്കി വാഹനഗതാഗതത്തിനുള്ള സുഗമമായ വഴിയൊരുക്കുന്ന പ്രവർത്തികളും മഴ കുറയുതോടെ ആഗസ്റ്റ് മാസത്തിൽ ടാറിങും പൂർത്തീകരിക്കും
കാലവർഷം തുടങ്ങിയതോടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച ഭാഗത്ത് വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയാവുകയായിരുന്നു. റിസ്‌റ്റോറേഷൻ പ്രവർത്തികൾ നടക്കുന്ന ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ അധിക്യതർ അറിയിച്ചു.

Vadasheri Footer