എസ് എസ് എഫ് ക്ലാരിയോൺ ഉൽഘാടനം ചെയ്തു

തൃശൂർ : സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കാമ്പസ് വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് നടത്തുന്ന കാമ്പസ് അസംബ്ലിയുടെ തൃശൂര്‍ ജില്ലാ പ്രഖ്യാപനം കൊക്കാല ഖലീഫ സെന്‍ററില്‍ വെച്ച് നടന്നു.ജില്ലാ കേന്ദ്രത്തില്‍ അസംബ്ലി ക്ലാരിയോൺ എന്ന പേരിലാണ് പ്രഖ്യാപന സംഗമം നടന്നത്. വൈവിധ്യമാർന്ന തെരുവ് ആവിഷ്കാരങ്ങളോടെ ആരംഭിച്ച പരിപാടി പഠന സംഗമങ്ങളോടെയാണ് സമാപിച്ചത്. പഠനം, പദ്ധതി അവതരണം സെഷനുകൾക്ക് സംസ്ഥാന പ്രതിനിധികൾ നേതൃത്വം നൽകി.”നടപ്പുരീതികളല്ല നേരിന്റെ രാഷ്ട്രീയം” എന്ന പ്രമേയത്തിൽ ഒക്ടോബർ 4,5,6 തിയ്യതികളിൽ മലപ്പുറം സിൻകി ഡെയ്ലിൽ കാമ്പസ് അസംബ്ലി നടക്കും.ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ സെക്രട്ടറി മുനീർ ഖാദിരി തിരുനെല്ലൂര്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.എഫ് സംസ്ഥാന ജന:സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ റിയാസ് ചക്കാലത്തറ, സാദിഖ് പെരുവല്ലൂര്‍,ജില്ല എക്സിക്യൂട്ടീവ് അംഗം താഹിര്‍ സഖാഫി ചെന്ത്രാപ്പിന്നി തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ കാമ്പസ് സെക്രട്ടറി വി.കെ മുഹമ്മദ് യാസിഫ് സ്വാഗതവും കാമ്പസ് കൺവീനർ ഹാഫിള് സുഹൈൽ ഷാജഹാൻ കൊല്ലം നന്ദിയും പറഞ്ഞു.